Latest News

നാട്യവേദികള്‍ ഉണര്‍ന്നു പയ്യന്നൂര്‍ കോളേജ് കാമ്പസ് കലോത്സവലഹരിയില്‍

പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ വ്യാഴാഴ്ച നാട്യവേദികള്‍ സജീവമായതോടെ പയ്യന്നൂര്‍ കോളേജ് കാമ്പസും പരിസരവും ആഘോഷലഹരിയിലമര്‍ന്നു. കാമ്പസിനകത്ത് അഞ്ചുവേദികളിലായി വ്യാഴാഴ്ച നടന്ന ശാസ്ത്രീയ നൃത്ത-സംഗീത മത്സരങ്ങളും തിരുവാതിരക്കളി, കഥകളി, കോല്‍ക്കളി, ദഫ്മുട്ട് മത്സരങ്ങളും കാണാന്‍ വന്‍ ജനാവലിയായിരുന്നു.

ആധുനിക ഇലക്‌ട്രോണിക് മീഡിയകളടക്കമുള്ള സൗകര്യം പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. റജിസ്‌ട്രേഷന്‍മുതല്‍ ഫലപ്രഖ്യപനംവരെ സജ്ജീകരിച്ചിട്ടുള്ളത്. തത്സമയ പ്രക്ഷേപണവും റേഡിയോ പീപ്പിളി 89.2 യും രംഗത്തുണ്ട്. സര്‍വകലാശാലയ്ക്കു കീഴിലെ 89 കോളേജുകളില്‍നിന്നും 4,500ഓളം മത്സരാര്‍ഥികള്‍ അഞ്ചുദിവസങ്ങളിലായി ഇവിടെയെത്തുന്നുണ്ട്.

പ്രധാനവേദിയായ 'സാരംഗി'യില്‍ ശാസ്ത്രജ്ഞന്‍ ഡോ. സതീഷ് സി. രാഘവന്‍, ഗായിക സിത്താര, സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, സിനിമാതാരം സനുഷ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എ.മുഹമ്മദ് അഫ്‌സല്‍ അധ്യക്ഷനായിരുന്നു. വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പ്രഭാഷണം നടത്തി. സി. കൃഷ്ണന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. കെ.കെ. ഗംഗാധരന്‍, പരിക്ഷാ കണ്‍ട്രോളര്‍ എസ്.പ്രദീപ്കുമാര്‍, സ്റ്റുഡന്റ് ഡീന്‍ വി.എസ്.അനില്‍കുമാര്‍, പ്രിന്‍സിപ്പല്‍ എന്‍.പി.ജയരാജന്‍, എം.ഷാജര്‍, ടി.എന്‍.സുദിന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.വിനോദ് സ്വാഗതവും എം.വിജിന്‍ നന്ദിയും പറഞ്ഞു.
വെള്ളിയാഴ്ച നാടോടിനൃത്തവും സംഘനൃത്തങ്ങളും സംഗീത-അഭിനയ മത്സരങ്ങളും ഉപകരണസംഗീതങ്ങളും അരങ്ങ് തകര്‍ക്കും. ശനിയാഴ്ച രാത്രിയോടെ സമാപിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.