കാസര്‍കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ കലാശക്കൊട്ട് ഗംഭീരമാക്കാന്‍ ബി.ജെ.പി. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും അടുത്തടുത്ത ദിവസങ്ങളില്‍ കേരളത്തിലെത്തുന്നു. ഏപ്രില്‍ നാലിന് നരേന്ദ്രമോദി കാസര്‍കോട് ലോക്‌സഭാ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തില്‍ പ്രസംഗിക്കും. ഏപ്രില്‍ അഞ്ചിന് കാസര്‍കോട്, ഇടുക്കി, ചെങ്ങന്നൂര്‍, ആറ്റിങ്ങല്‍ എന്നീ സ്ഥലങ്ങളിലാണ് രാഹുല്‍ഗാന്ധി പ്രസംഗിക്കുക.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മോദി പ്രസംഗിക്കുക. മംഗലാപുരത്ത് വിമാനമിറങ്ങുന്ന മോദി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് കാസര്‍കോട്ടെത്തുക. കാസര്‍കോട് ഗവ. കോളേജില്‍ ഹെലിപ്പാഡ് സജ്ജമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയിലൂടെ കാസര്‍കോട്ട് വന്‍ തരംഗമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി.
സി.പി.എമ്മില്‍നിന്ന് കാസര്‍കോട് സീറ്റ് പിടിക്കാനായി എല്ലാ സന്നാഹങ്ങളുമൊരുക്കുകയാണ് കോണ്‍ഗ്രസ്. യു.ഡി.എഫിന്റെ കാസര്‍കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ പ്രചാരണത്തിനായി ഞായറാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്‍ണി എത്തുന്നുണ്ട്. ഒരുതവണ മണ്ഡലത്തില്‍ പ്രചാരണത്തിനായെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സിദ്ദിഖിന്റെ പ്രചാരണത്തിനായി ഒരിക്കല്‍ക്കൂടി എത്തും.
രാഹുല്‍ഗാന്ധി അഞ്ചിനെത്തും എന്നല്ലാതെ കാസര്‍കോട്ട് എവിടെയാണ് പ്രസംഗിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. മുനിസിപ്പല്‍ സ്റ്റേഡിയംതന്നെയായിരിക്കും അദ്ദേഹത്തിന്റെ വേദിയെന്നാണ് സൂചന. മംഗാലാപുരം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ രാഹുല്‍ഗാന്ധി വിമാനമിറങ്ങുമെന്ന അറിയിപ്പ് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment