ആലപ്പുഴ: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിംലീഗ് നേതാവ് എസ് ബി ബഷീര്‍ മല്‍സരിക്കുന്നത് സ്വന്തം മകനു നേരിട്ട ദുരന്തത്തില്‍ മനംനൊന്ത്. മുസ്‌ലിംലീഗ് ജില്ലാ മുന്‍ ഉപാധ്യക്ഷനും ആലപ്പുഴ മുനിസിപ്പല്‍ മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന എസ് ബി ബഷീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി കുടം ചിഹ്നത്തിലാണു മല്‍സരംഗത്തുള്ളത്.
വേദനയോടെയാണ് യു.ഡി.എഫ്. ബന്ധം അവസാനിപ്പിക്കുന്നതെന്നും മല്‍സരത്തിനിറങ്ങുന്നതെന്നും ആലപ്പുഴ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച ജനവിധി-2014 മുഖാമുഖം പരിപാടിയില്‍ എസ് ബി ബഷീര്‍ പറഞ്ഞു. സൗദിയില്‍ ജോലി ചെയ്തുവരുകയായിരുന്ന മകന്‍ സജി ബഷീര്‍ ദമ്മാമില്‍ വച്ചുണ്ടായ അപകടത്തില്‍ ഒരു വിദേശി മരിച്ചതിനെ തുടര്‍ന്ന് മൂന്നര വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. മകന്റെ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ലെന്നും കാണാത്ത നേതാക്കളില്ലെന്നും ബഷീര്‍ പറഞ്ഞു. വിദേശി മരിച്ചത് മകന്റെ കാരണംകൊണ്ടല്ലെന്നു വിധിയുണ്ടായെങ്കിലും വിദേശിക്കു ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക കൈപ്പറ്റാന്‍ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ മോചനം യാഥാര്‍ഥ്യമായില്ല.
മകന്റെ മോചനത്തിന് ആലപ്പുഴ എം.പിയും കേന്ദ്രസഹമന്ത്രിയുമായ കെ സി വേണുഗോപാലിനെ സമീപിച്ചിരുന്നു. വാഗ്ദാനങ്ങള്‍ക്കപ്പുറം ഒരു നടപടിയുമുണ്ടായില്ല. രണ്ട് കേന്ദ്ര കാബിനറ്റ് മന്ത്രിമാരും കേന്ദ്രസഹമന്ത്രിമാരും തന്റെ മാതൃസംഘടനയിലെ വിദേശകാര്യ സഹമന്ത്രിയടക്കം കേരളത്തിലെ പകുതിയിലധികം എം.പിമാരും ഉന്നത സ്ഥാനത്തിരിക്കുമ്പോഴാണ് യു.ഡി.എഫിന്റെ സജീവപ്രവര്‍ത്തകനായ തനിക്ക് ഈ ഗതിയുണ്ടായതെന്നും ഇങ്ങനെയെങ്കില്‍ സാധാരണക്കാരുടെ ഗതിയെന്താവുമെന്നും ബഷീര്‍ ചോദിച്ചു.
മുസ്‌ലിംലീഗില്‍നിന്ന് തന്നെ പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും 2015വരെയുള്ള ലീഗ് മെംബര്‍ഷിപ്പ് കൈവശമുണെ്ടന്നും ബഷീര്‍ പറഞ്ഞു.
25 കൊല്ലം പരാജയമറിയാതെ ലീഗിന്റെ വിജയക്കൊടി പാറിച്ച എസ് ബി ബഷീര്‍ ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവാണ്. ബഷീറിന്റെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫില്‍ കാര്യമായ വോട്ട് ചോര്‍ച്ചയുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.

No comments:
Post a Comment