കാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കെ.എസ്.ഇ.ബി സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.ഒ.എ കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി.
പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സര്‍ക്കിള്‍ ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ) ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് നാസര്‍ ഹസന്‍ അന്‍വര്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ട്രഷറര്‍ രാധാകൃഷ്ണന്‍ സംബന്ധിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ലോഹിദാക്ഷന്‍, കെ.രഘുനാഥ്, കാസര്‍കോട് മേഖല പ്രസിഡണ്ട് കെ.ഹരികാന്ത്, കാഞ്ഞങ്ങാട് മേഖല പ്രസിഡണ്ട് ശ്രീനാരായണന്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സതീഷ്.കെ.പാക്കം സ്വാഗതവും വൈസ് പ്രസിഡണ്ട് എം.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു.
കേബിള്‍ ടിവി വിതരണത്തിനായി ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ 108 രൂപയില്‍നിന്ന് ഒറ്റയടിക്ക് 311 രൂപയാക്കി ഉയര്‍ത്തിയ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതോടെ ബഹുജന ശ്രദ്ധയാകര്‍ഷിച്ച ഈ വിഷയം കേരള നിയമസഭയില്‍ സബ്മിഷനായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് വകുപ് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ല. കൂടാതെ സംഘടന നല്‍കിയ ഹരജി പരിഗണിച്ച് നിരക്ക് 250 രൂപയാക്കി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ഇതും നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഹൈകോടതി പ്രഖ്യാപിച്ച ഇടക്കാല ഉത്തരവ് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ റിവ്യു ഹരജി നിലനില്‍ക്കേ നിരക്ക് വര്‍ദ്ധനവിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ വൈദ്യുതി ബോര്‍ഡ് വേട്ടയാടുന്നു.
ഈ സാഹചര്യത്തിലാണ് സി.ഒ.എ വീണ്ടും പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്.
ഈ സാഹചര്യത്തിലാണ് സി.ഒ.എ വീണ്ടും പ്രത്യക്ഷ സമരത്തിന് ഇറങ്ങുന്നത്.
വൈദ്യുതി പോസ്റ്റ് വാടക ക്രമാധീതമായി ഉയര്‍ത്തുക വഴി മാസ വരിസംഖ്യ ഉയര്‍ത്താനും അതുവഴി ഡിടിഎച്ച് കമ്പനികളെ പ്രോത്സാഹിപ്പിക്കാനുമുള്ള ബോര്‍ഡ് നയം തുടരുകയാണെങ്കില്‍ എപ്രില്‍ രണ്ടിന് സംസ്ഥാന വ്യാപകമായി ചാനലുകള്‍ സ്വിച്ച് ഓഫ് ചെയ്ത് കരിദിനം ആചരിക്കാനാണ് തീരുമാനം.
ധര്‍ണയ്ക്കുശേഷം ഡെപ്യുട്ടി ചീഫ് എഞ്ചീനിയര്‍ക്ക് നിവേദനം നല്‍കി.
ധര്‍ണയ്ക്കുശേഷം ഡെപ്യുട്ടി ചീഫ് എഞ്ചീനിയര്‍ക്ക് നിവേദനം നല്‍കി.
മാര്‍ച്ചിന് ജില്ലാ പ്രസിഡണ്ട് ഷുക്കൂര്‍ കോളിക്കര, സെക്രട്ടറി സതീഷ്.കെ.പാക്കം, ടി.വി.മോഹനന്‍, പ്രദീപ് കുമാര്‍, പുരുഷോത്തമ എം.നായക്, ദിവാകര, കെ.വിനോദ്, എം.ആര്‍.അജയന്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News






No comments:
Post a Comment