കാഞ്ഞങ്ങാട്: പി കരുണാകരന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എല്‍ഡിഎഫ് കാസര്‍കോട് മണ്ഡലം കണ്‍വന്‍ഷന്‍. മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് രാവിലെതന്നെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ജനങ്ങള്‍ക്കൊപ്പംനിന്ന ജനകീയ എംപി വീണ്ടും സ്ഥാനാര്‍ഥിയായതില്‍ ജനം ആവേശത്തിലാണ്. റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കേന്ദ്രത്തില്‍ കോണ്‍ഗ്രസ്, ബിജെപിയിതര സര്‍ക്കാരിനുള്ള സാഹചര്യം രൂപപ്പെട്ട അവസരത്തില്‍ പി കരുണാകരനെപോലുള്ള ശക്തനായ ദേശീയ നേതാവിനെ ലോക്സഭയിലേക്ക് അയക്കണമെന്ന ജനവികാരം പ്രതിഫലിക്കുന്നതായി കണ്‍വന്‍ഷനിലെ പങ്കാളിത്തം.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എംഎല്‍എ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷനായി. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി,ജനതാദള്‍ സംസ്ഥാനസെക്രട്ടറി പി പി ദിവാകരന്‍, സിപിഐ ജില്ലാസെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ എം ബാലകൃഷ്ണന്‍(ഫോര്‍വേഡ്ബ്ലോക്ക്), എം ആലികോയ(എന്‍സിപി), സ്ഥാനാര്‍ഥി പി കരുണാകരന്‍, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. എ കെ നാരായണന്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍(ഉദുമ), ടി വി രാജേഷ്, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.
പി കരുണാകരന് കെട്ടിവെക്കാനുളള തുക ജന്മനാടായ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ അഞ്ച് ലോക്കല്‍കമ്മറ്റികളാണ് നല്‍കിയത്. തുക ചടങ്ങില്‍ സിപിഐ എം നീലേശ്വരം ഏരിയാ സെക്രട്ടറി ടി കെ രവി സ്ഥാനാര്‍ഥിക്ക് കൈമാറി. 1501 അംഗ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയും 301 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയുമാണ് തെരഞ്ഞെടുത്തത്.
ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും സെക്രട്ടറി കെ കുഞ്ഞിരാമന്‍ എംഎല്‍എയുമാണ്. അനന്തന്‍നമ്പ്യാര്‍(കോണ്‍ഗ്രസ് എസ്), എം കെ അബ്ദുള്ള(ജനതാദള്‍), അഡ്വ. സി വി ദാമോദരന്‍(എന്‍സിപി), കെ എം ബാലകൃഷ്ണന്‍(ഫോര്‍വേഡ്ബ്ലോക്ക്), അസീസ് കടപ്പറം(ഐഎന്‍എല്‍), ഹരിപ്രസാദ്(കേരളാകോണ്‍ഗ്രസ്) എന്നിവരെ വൈസ്ചെയര്‍മാന്‍മാരായും സി കൃഷ്ണന്‍ എംഎല്‍എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരെ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment