കൊച്ചി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇന്നസെന്റിന്റെ സിനിമകള്‍ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിയാസാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോയ്ക്ക് പരാതി നല്‍കിയത്. ഇന്നസെന്റ് അഭിനയിച്ച ചിത്രങ്ങള്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും സിനിമാ പോസ്റ്ററുകള്‍ പതിക്കുന്നതും തിരഞ്ഞെടുപ്പില്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന് ഇടയാക്കുമെന്നും ചട്ടലംഘനമായ ഇത്തരം നടപടികള്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment