Latest News

സിഎംപി പിളര്‍പ്പ്‌: എംവിആറിന്റെ മകള്‍ ഗിരിജയ്‌ക്ക് വധഭീഷണി

കണ്ണൂര്‍: സിഎംപി പിളര്‍ന്നപ്പോള്‍ അരവിന്ദാക്ഷന്‍ വിഭാഗത്തില്‍ ചേര്‍ന്ന പാര്‍ട്ടി സ്‌ഥാപകനായ എം വി രാഘവന്റെ മകള്‍ എം വി ഗിരിജയ്‌ക്ക് അജ്‌ഞാതന്റെ വധഭീഷണി. ശനിയാഴ്ച രാത്രി ഫോണിലൂടെ ആയിരുന്നു വധഭീഷണി. 

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ അരവിന്ദാക്ഷന്‍ വിഭാഗം യു ഡി എഫ്‌ വിട്ട്‌ ഇടതുമുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചത്‌. തീരുമാനത്തെ തുടര്‍ന്ന്‌ അരവിന്ദാക്ഷന്‍ വിഭാഗം പിടിച്ചെടുത്ത കണ്ണൂര്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ ഗിരിജയും ഭര്‍ത്താവ്‌ കുഞ്ഞിരാമനും പങ്കെടുത്തിരുന്നു. എംവിആറിന്റെ മൂത്തമകന്‍ എം വി ഗിരീഷ്‌ കുമാര്‍ സി പി ജോണ്‍ വിഭാഗത്തിനൊപ്പമാണ്‌. 

രോഗബാധിതനായി കിടപ്പിലായ എം വി രാഘവന്‍ പാര്‍ട്ടിയിലും കുടുംബത്തിലും നടക്കുന്ന സംഭവവികാസങ്ങളൊന്നും അറിഞ്ഞിട്ടില്ല. അക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സി എം പി സ്വാധിനത്തിലുള്ള പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം, സ്‌നേക്ക്‌ പാര്‍ക്ക്‌, ആയുര്‍വേദ മെഡിക്കല്‍ കോളജ്‌ തുടങ്ങിയ സ്‌ഥാപനങ്ങള്‍ക്ക്‌ പോലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.