ന്യൂഡല്ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം വിഷം ഉള്ളില് ചെന്നല്ലെന്ന് മെഡിക്കല് റിപ്പോര്ട്ട്. വിഷാദരോഗത്തിനുള്ള അല്പ്രാക്സ് ടാബ്ലെറ്റുകള് അമിതമായി കഴിച്ചതാണെന്ന സൂചനയെ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തല്.
കേസ്സന്വേഷിച്ച സബ്ഡിവിഷണല് മജിസ്ട്രേട്ടിന്റെ റിപ്പോര്ട്ടിലും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലും വിഷം ഉള്ളില് ചെന്ന് മരിച്ചതായിരിക്കാന് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല് ഇത് സ്ഥിരീകരിച്ചിരുന്നില്ല. പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോര്ട്ടം നടത്തിയ ഡോക്ടര് പറഞ്ഞത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
കേസ്സന്വേഷിച്ച സബ്ഡിവിഷണല് മജിസ്ട്രേട്ടിന്റെ റിപ്പോര്ട്ടിലും പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലും വിഷം ഉള്ളില് ചെന്ന് മരിച്ചതായിരിക്കാന് സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല് ഇത് സ്ഥിരീകരിച്ചിരുന്നില്ല. പെട്ടെന്നുള്ള അസ്വാഭാവിക മരണമെന്നാണ് പോസ്റ്റുമോര്ട്ടം നടത്തിയ ഡോക്ടര് പറഞ്ഞത്.
കഴിഞ്ഞ ജനുവരി17-ന് ഡല്ഹിയിലെ ലീലാ പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില് കണ്ടെത്തിയത്. എന്നാല് അമ്പത്തിരണ്ടുകാരിയായ സുനന്ദയുടെ പെട്ടെന്നുള്ള മരണവും മൃതദേഹത്തില് കാണപ്പെട്ട മുറിവുകളും സംശയങ്ങള്ക്ക് വഴിവെച്ചിരുന്നു. മരണത്തിന് മുന്പുള്ള ദിവസങ്ങളില് തരൂരിന്റെ ട്വിറ്റര് അക്കൗണ്ടില് സുനന്ദ അതിക്രമിച്ച് കയറി ട്വീറ്റുകളിട്ടതും തരൂരിന് പാക്ക് മാധ്യമപ്രവര്ത്തക മെഹര് തരാറുമായി ബന്ധമുണ്ടെന്ന അവരുടെ വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു.


No comments:
Post a Comment