കോട്ടയം: ഇ.അഹമ്മദിനെ മത്സരിക്കുന്നതില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഒരുഘട്ടത്തിലും ആലോചിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ജനസമ്മതനായ നേതാവും മന്ത്രിയുമാണദ്ദേഹം. പാര്‍ട്ടിയും അണികളും ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം കോട്ടയം പ്രസ് ക്ലബ്ബിന്റെ നിലപാട്- 2014 പരിപാടിയില്‍ പറഞ്ഞു.
മുസ്ലിം ലീഗ് മൂന്നാമതൊരു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെയൊരാവശ്യം ഉന്നയിക്കാന്‍ ലീഗ് ആഗ്രഹിച്ചാല്‍ ആദ്യം പാര്‍ട്ടിയിലാണ് ചര്‍ച്ച ചെയ്യുക. ഗൗരവമായ ചര്‍ച്ച അതുസംബന്ധിച്ച് പാര്‍ട്ടിയിലുണ്ടായിട്ടില്ല.
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.ഐ.ഷാനവാസിനെതിരെ ഉണ്ടാകുന്ന പ്രതിഷേധം എം.പി. ഫണ്ട് ലഭിക്കാത്തതിനെച്ചൊല്ലി ചില ക്ലബ്ബുകളുടെ പ്രവര്‍ത്തകര്‍ നടത്തുന്നതാണ്. യൂത്ത് ലീഗിന് അക്കാര്യത്തില്‍ ബന്ധമില്ല. ചിലപ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മാത്രം. അത് അപ്പോള്‍തന്നെ ഇടപെട്ട് പരിഹരിക്കുന്നുണ്ട്.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെതിരെ സ്വാഭാവികമായുണ്ടാകുന്ന ഭരണവിരുദ്ധ വികാരംപോലും കേരളത്തിലില്ലെന്നും കെ.പി.എ.മജീദ് പറഞ്ഞു. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം യു.ഡി.എഫിനുണ്ടാകും. മോദിയെ പ്രധാനമന്ത്രിയാക്കുന്നത് ഇന്ത്യയുടെ മതേതര ജനാധിപത്യത്തിന് ഭീഷണിയാണ്. ഇതുവരെ കര്‍ട്ടനു പിറകില്‍ നിന്നിരുന്ന ആര്‍.എസ്.എസ്. ഈ തിരഞ്ഞെടുപ്പില്‍ മുന്നിലേക്ക് വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment