വളാഞ്ചേരി: അഞ്ചുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ച് തറയിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിതാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വടകര മണിയൂര്‍ സ്വദേശി ഒല്ലഞ്ചേരി മുഹമ്മദാണ് (35) അറസ്റ്റിലായത്.
കൈക്കും, കഴുത്തിനും പരിക്കേറ്റ അഞ്ചുമാസം പ്രായമായ ഷഹദിനെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. മുഹമ്മദിന്‍െറ ഭാര്യ പൈങ്കണ്ണൂര്‍ സ്വദേശിനി കുന്നത്ത് ഫൗസിയ വളാഞ്ചേരി കാവുംപുറം കക്കന്‍ചിറയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.
പ്രസവശേഷം ഭാര്യയെ വടകരയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മുഹമ്മദ് തിങ്കളാഴ്ച വളാഞ്ചേരിയിലെ വാടകക്വാര്‍ട്ടേഴിസില്‍ എത്തിയതായിരുന്നു.
എന്നാല്‍, ഫൗസിയ പോകാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെയും കുട്ടിയെയും ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഫൗസിയയുടെ മാതാവ് തടയുകയായിരുന്നു.
ഇതിനിടെ, കുഞ്ഞിനെ പിടിച്ചുവാങ്ങി ഭിത്തിയില്‍ ഇടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
ഇതിനിടെ, കുഞ്ഞിനെ പിടിച്ചുവാങ്ങി ഭിത്തിയില്‍ ഇടിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനുശേഷം മുറ്റത്തേക്ക് വലിച്ചെറിയുകയുമായിരുന്നു.
ബഹളം കേട്ടത്തെിയ നാട്ടുകാരാണ് ഇയാളെ വളാഞ്ചേരി പൊലീസിലേല്‍പ്പിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം അഡ്വ. ഹാരിസ് പഞ്ചിലി, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ മുഹസിന്‍ പരി, നവാസ് കൂരിയാട്, അന്‍വര്‍ കാരക്കാട് എന്നിവര്‍ ആശുപത്രിയിലത്തെി. വളാഞ്ചേരി എസ്.ഐ എന്‍.സി. മോഹനന്‍ കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
No comments:
Post a Comment