കൊട്ടാരക്കര: ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സി പി എം നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. കൂടുതല്‍ അന്വേഷണം വേണമെന്നും വി എസ് കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ടി പി വധത്തില്‍ കുറ്റക്കാരനെന്ന് സി പി എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് അദ്ദേഹം കൊട്ടാരക്കരയില്‍ പ്രതികരിച്ചത്.
ടി പി വധക്കേസില്‍ പാര്‍ട്ടിക്കാര്‍ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രഖ്യാപനം നടപ്പായിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ടി പി വധക്കേസില്‍ സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടി മറ്റൊരു പാര്‍ട്ടിക്കും അനുകരിക്കാന്‍ കഴിയാത്തതാണ്. നിലമ്പൂര്‍ കൊലപാതകക്കേസില്‍ ശക്തമായ അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെയും അദ്ദേഹത്തിന്റെ മകന്റെയും ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആരും ധൈര്യം കാണിക്കുന്നില്ലെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ , ടി പി വധത്തിനു പിന്നില്‍ വ്യക്തിവിരോധം മാത്രമാണെന്നത് അന്വേഷണ കമ്മീഷന്റെ നിഗമനം മാത്രമാണെന്ന് വി എസ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അന്വേഷിക്കാവുന്നതേയുള്ളെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പാര്‍ട്ടിതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രനെ കഴിഞ്ഞ ദിവസാണ് സി പി എമ്മില്‍നിന്ന് പുറത്താക്കിയത്. കെ സി രാമചന്ദ്രനടക്കം 11 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ച് ഒരുമാസം പിന്നിട്ടപ്പോഴാണ് സി പി എമ്മിന്റെ നടപടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment