തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ കേരളത്തില്‍ 19.33 ലക്ഷം വോട്ടര്‍മാര്‍ അധികം. ഇനിയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിവരെയും പേരുചേര്‍ക്കാം. എങ്കിലും ഒമ്പതിന് മുമ്പ് അപേക്ഷിച്ചാലേ നടപടികള്‍ പൂര്‍ത്തിയാക്കി വോട്ടവകാശം നല്‍കാനാവൂ എന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണല്‍ നളിനി നെറ്റോ പറഞ്ഞു.
ഈ വര്‍ഷം ജനവരി 22ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 2.38 കോടി വോട്ടര്‍മാരുണ്ട്. സ്ത്രീകളാണ് കൂടുതല്‍. 1.23 കോടി സ്ത്രീകളുള്ളപ്പോള്‍ പുരുഷന്മാരുടെ എണ്ണം 1.14 കോടിയാണ്.
പട്ടികയില്‍ പേരുചേര്‍ക്കാനായി 2.3 ലക്ഷം അപേക്ഷകള്‍ കമ്മീഷന്റെ മുന്നിലുണ്ട്. ഇതില്‍ ഉടന്‍ തീരുമാനമെടുക്കും. ജനസംഖ്യയുടെ 70 ശതമാനംപേരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട കേരളം ഇക്കാര്യത്തില്‍ രാജ്യത്ത് മുന്നിലാണ്. എന്നാല്‍, അടുത്തിടെ 18 വയസ് തികഞ്ഞവരുടെ കൂട്ടത്തില്‍ പകുതിയിലേറെപ്പേര്‍ മാത്രമേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളൂ. മലപ്പുറത്തെ ചില പ്രദേശങ്ങളില്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ത്ത സ്ത്രീകളുടെ എണ്ണവും കുറവാണ്.
പട്ടികയില്‍ ഉള്‍പ്പെടാന്‍ ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. www.ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കാനാവാത്തവര്‍ക്ക് താലൂക്ക് ഓഫീസിലോ ബൂത്ത് ലെവല്‍ ഓഫീസറെയോ സമീപിക്കാം.
ജനവരി 22ന് പ്രദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍നിന്ന് ആരുടെയും പേര് ഇനി നീക്കില്ല. പകരം സ്ഥലത്തില്ലാത്തവരുടെയും സ്ഥലംമാറിപ്പോയവരുടെയും മരിച്ചവരുടെയും പേരുകള്‍ ചേര്‍ത്ത് മറ്റൊരു പട്ടിക തയാറാക്കും. ഈ പട്ടികയിലുള്ളവര്‍ വോട്ടിടാന്‍ എത്തിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് യുക്തമായ തീരുമാനമെടുക്കാം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:
Post a Comment