Latest News

ഒടുവില്‍ കുഞ്ചുവില്ലാതെ ലോഹിതാക്ഷനും ഭാര്യ വാസന്തിയും മുംബൈക്ക് മടങ്ങി

ഗുരുവായൂര്‍: ഒടുവില്‍ കുഞ്ചുവില്ലാതെ ലോഹിതാക്ഷനും ഭാര്യ വാസന്തിയും മുംബൈക്ക് മടങ്ങി. പൊന്നോമനയായ കുഞ്ചുവിന്‍െറ ഓര്‍മ നെഞ്ചിലേറ്റിയാണ് മടക്കം.

രണ്ടാഴ്ച മുമ്പ് കാണാതായ ഓമനപ്പൂച്ചയെ തിരയാന്‍ ഇനിയൊരു ഇടവും ബാക്കിയെല്ളെന്ന ദു:ഖത്തോടെയാണ് ദമ്പതികള്‍ മടങ്ങിയത്. അത്രമേല്‍ ഓമനിച്ചാണ് ലോഹിതാക്ഷനും വാസന്തിയും പൂച്ചയെ വളര്‍ത്തിയിരുന്നത്. മുംബൈയില്‍ വൈരക്കല്‍ വ്യാപാരിയായ ലോഹിതാക്ഷന് മൂന്നുവര്‍ഷം മുമ്പാണ് കുഞ്ചുവിനെ കിട്ടിയത്. ആദ്യം അത്ര താല്‍പര്യം തോന്നിയില്ളെങ്കിലും പിന്നെ കുഞ്ചു ലോഹിതാക്ഷന്‍െറ വീട്ടിലെ എല്ലാമായി.
നടപ്പും ഇരിപ്പും ഉറക്കവും വീട്ടുകാരോടൊപ്പമായി. ആഴ്ചയിലൊരിക്കല്‍ കുഞ്ചിവിനെ ഷാമ്പൂവിട്ട് കുളിപ്പിച്ച് സുന്ദരിയാക്കും. ഇതിനിടെ കുഞ്ചുവിന് കുഞ്ഞു പിറന്നു; ‘മിന്നന്‍’ എന്ന് പേരുമിട്ടു. കുഞ്ചുവിന് പിന്നീട് വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തി.
വാസന്തിയുടെ അച്ഛന്‍ സുഖമില്ലാതെ കിടപ്പിലായതോടെ പൂച്ചകളുടെ ശുശ്രൂഷ ബുദ്ധിമുട്ടായി. മുംബൈയിലെ വീട്ടില്‍നിന്ന് ഗുരുവായൂരില്‍ അനുജനും ഭാര്യയും താമസിക്കുന്ന ഫ്ളാറ്റിലേക്ക് പൂച്ചയെ മാറ്റാന്‍ തീരുമാനിച്ചു. പൂച്ചയുടെ സൗകര്യത്തിന് കാറിലാണ് മുംബൈയില്‍നിന്ന് ഗുരുവായൂരിലേക്ക് തിരിച്ചത്. യാതക്കിടെ കാറിന്‍െറ സീറ്റെല്ലാം കുഞ്ചുവും മിന്നനും കീറിപ്പൊളിച്ചെങ്കിലും അതൊന്നും ലോഹിതാക്ഷനും വാസന്തിക്കും പ്രശ്നമായില്ല. പൂച്ചകളെ അനുജനെ സുരക്ഷിതമായി ഏല്‍പിച്ചാണ് ഇരുവരും മടങ്ങിയത്.
മുംബൈയില്‍നിന്ന് ലോഹിതാക്ഷന്‍ ‘പൊന്നോമന’കളുടെ വിവരം പതിവായി തിരക്കിയിരുന്നു. ഇതിനിടെയാണ് തിരുവെങ്കിടാചലാപതി ക്ഷേത്രത്തിലെ മകരച്ചൊവ്വയോടനുബന്ധിച്ച വെടിക്കെട്ട് വില്ലനായത്. ഫ്ളാറ്റിന്‍െറ തൊട്ടടുത്ത പറമ്പില്‍ നടന്ന വെടിക്കെട്ടില്‍ കുഞ്ചു ഭയന്നോടി. പിന്നെയൊരിക്കലും തിരിച്ചത്തെിയില്ല. കുഞ്ചു ഓടിപ്പോയ വിവരമറിഞ്ഞ് ലോഹിതാക്ഷനും വാസന്തിയും നാട്ടിലത്തെി. പിന്നീട് കുഞ്ചുവിനെ തേടിയുള്ള യാത്രയായിരുന്നു.
ഗുരുവായൂര്‍ പടിഞ്ഞാറേനടയില്‍ ജയശ്രീ തിയറ്ററിനടുത്തുള്ള ഭാഗത്ത് കുഞ്ചുവത്തെിയെന്ന് വിവരം ലഭിച്ചതിനത്തെുടര്‍ന്ന് ദിവസങ്ങളോളം തിരഞ്ഞു. കടയിലും ഹോട്ടലിലും ലോഡ്ജിലുമെല്ലാം കുഞ്ചുവത്തെിയിരുന്നെന്ന് അറിഞ്ഞു. വെള്ളനിറമുള്ള ഓമനത്തമുള്ള പൂച്ചയെ തങ്ങള്‍ ലാളിച്ചത് പരിസരവാസികള്‍ പറഞ്ഞെങ്കിലും കുഞ്ചു കാണാമറയത്തുതന്നെ നിന്നു.
എല്ലാ സായന്തനങ്ങളിലും സ്ഥാപനങ്ങളിലും കടകളിലും പൂച്ചയെ തിരഞ്ഞുനടക്കുന്ന ദമ്പതിമാര്‍ ഏറെനാള്‍ ഗുരുവായൂരിലെ കൗതുകക്കാഴ്ചയായിരുന്നു. ഒടുവില്‍ നിരാശയോടെ ലോഹിതാക്ഷനും വാസന്തിയും ചൊവ്വാഴ്ച മുംബൈക്ക് മടങ്ങി. ആരെങ്കിലും കുഞ്ചുവിനെ കണ്ട് വിളച്ചറിയിച്ചാല്‍ ഉടന്‍ പറന്നത്തൊമെന്ന് അറിയിച്ചായിരുന്നു മടക്കം. ‘മിന്നന്‍’ ലോഹിതാക്ഷനോടൊപ്പമുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.