Latest News

മലപ്പുറത്ത്‌ സിപിഎം സ്‌ഥാനാര്‍ത്ഥിയെ മാറ്റാന്‍ ആലോചന

മലപ്പുറം: പ്രവര്‍ത്തകരുടെ വികാരംമാനിക്കാതെ ഇ. അഹമ്മദിനെ വീണ്ടും മലപ്പുറത്തു മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ്‌ തീരുമാനിച്ചതോടെ തങ്ങളുടെ സ്‌ഥാനാര്‍ഥിയെ മാറ്റാന്‍ സി.പി.എം. ആലോചന.

പി.കെ. സൈനബയ്‌ക്കു പകരം പൊതുസമ്മതനായ മറ്റൊരാളെ മത്സരിപ്പിച്ചാല്‍ മലപ്പുറത്തു വിജയിക്കാനാകുമെന്നാണു സി.പി.എം. വിലയിരുത്തല്‍. അഹമ്മദിനെതിരേ വികാരമുള്ള ലീഗ്‌ നേതാക്കളിലാരെയെങ്കിലും സ്വതന്ത്രസ്‌ഥാനാര്‍ഥിയാക്കാന്‍സി.പി.എം. ശ്രമിക്കുന്നതായാണു സൂചന.

മലപ്പുറത്തെ ലീഗിന്റെ ഏഴു നിയമസഭാ മണ്ഡലം കമ്മിറ്റികളും അഹമ്മദിന്റെ സ്‌ഥാനാര്‍ഥിത്വത്തിനെതിരേ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി തങ്ങളോടു പരാതിപ്പെട്ടിരുന്നു. അഹമ്മദ്‌ മത്സരിച്ചാല്‍ മണ്ഡലം പാര്‍ട്ടിക്കു നഷ്‌ടമാകുമെന്നു യൂത്ത്‌ലീഗും പാണക്കാട്‌ തങ്ങളെ അറിയിച്ചു. പി.കെ. സൈനബയെ മലപ്പുറത്തു മത്സരിപ്പിക്കാനുള്ള സി.പി.എം. സംസ്‌ഥാന കമ്മിറ്റി തീരുമാനം മലപ്പുറം ജില്ലാ കമ്മിറ്റി അംഗീകരിച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

14-നാണു ഔദ്യോഗിക പ്രഖ്യാപനം. ഇതിനു മുന്‍പു മറ്റൊരു സ്‌ഥാനാര്‍ഥിയെ കണ്ടെത്താനാണു നീക്കം. അഹമ്മദിനെതിരേ ലീഗ്‌ പ്രവര്‍ത്തകരുടെ വികാരം പുറത്തേക്കുവന്നതു മുതല്‍ സ്‌ഥാനാര്‍ഥിയെ മാറ്റാനുള്ള നീക്കം സി.പി.എം. ആരംഭിച്ചിരുന്നു. അഹമ്മദ്‌ മത്സരിക്കില്ലെന്ന അഭ്യൂഹം പരന്നതു മുതല്‍ തന്നെ പല പ്രമുഖ നേതാക്കളും സീറ്റിനുവേണ്ടി ചരടുവലി തുടങ്ങിയിരുന്നു. പി.വി. അബ്‌ദുല്‍വഹാബായിരുന്നു ഇവരില്‍ പ്രമുഖന്‍.

എം.എല്‍.എമാരായ എം.പി. അബ്‌ദുസമദ്‌ സമദാനി, ടി.എ. അഹമ്മദ്‌ കബീര്‍, യൂത്ത്‌ലീഗ്‌ നേതാക്കളായ പി.എം. സാദിഖ്‌, പി.കെ. ഫിറോസ്‌ എന്നിവരെ പരിഗണിക്കണമെന്ന നിലപാടുമായി പലരും രംഗത്തുവന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.