കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഷാഹിന വേദനകള്‍ക്ക് അവധി നല്‍കി പരീക്ഷാഹാളിലെത്തി. ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ് ഉച്ചയ്ക്ക് ആരംഭിച്ച എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനാണ് മൂളിയാര്‍ ആലൂരിലെ അബ്ദുല്‍ ഖാദര്‍-ഖദീജ ദമ്പതികളുടെ മകളും എന്‍ഡോള്‍ഫാന്‍ ദുരിതബാധിതയുമായ ഷാഹിന എത്തിയത്. അമ്മാവന്റെ മകള്‍ ഹാജിറയാണ് ഷാഹിനക്കു വേണ്ടി പരീക്ഷ എഴുതുന്നത്.
കൈകാലുകള്‍ക്കു സ്വാധീനമില്ലാത്ത, കണ്ണിന്റെ കാഴ്ച അനുദിനം മങ്ങിക്കൊണ്ടിരിക്കുന്ന ഷാഹിന കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍ ഏറെക്കാലം ഇടംപിടിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് നടത്തിയ ഉപവാസസമരത്തിന്റെ സമാപനത്തിനു നാരങ്ങാനീരു നല്‍കാന്‍ ഷാഹിനയെയാണ് നേരത്തെ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഷാഹിനയ്ക്കു കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു തിരിച്ചുപോകേണ്ടിവന്നിരുന്നു.
ഷാഹിനയുടെ സഹോദരന്‍ അഷ്‌റഫ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ദീര്‍ഘകാലം കിടപ്പിലായി 2008ലാണ് മരണത്തിനു കീഴടങ്ങിയത്. തല വളര്‍ന്ന്, കൈകാലുകളുടെ ചലനശേഷിയും കണ്ണിന്റെ കാഴ്ചയും മങ്ങി സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമായിരുന്ന അഷ്‌റഫിന്റെ ഇളയ സഹോദരിയാണ് ഷാഹിന. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ മുളിയാര്‍ ആലൂര്‍ എസ്റ്റേറ്റിനു കീഴിലാണ് ഷാഹിനയും കുടുംബവും താമസിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര ലിസ്റ്റില്‍ നിന്ന് ഷാഹിനയെ ഒഴിവാക്കിയത് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് ദുരിതബാധിതര്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തിന് ഷാഹിനയെയും പരിഗണിക്കുകയായിരുന്നു. ബോവിക്കാനം എ.യു.പി. സ്‌കൂള്‍, ബി.എ.ആര്‍. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പഠിച്ചത്.
പിതാവ് രാവിലെ ഓട്ടോയില്‍ 80 രൂപയോളം മുടക്കിയാണ് മകളെ സ്‌കൂളിലെത്തിക്കുന്നത്. മിക്ക ദിവസങ്ങളിലും ക്ലാസിലെത്താന്‍ ഈ കുട്ടിക്ക് സാധിച്ചിരുന്നില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Endosulfan, Bovikkanam, Shahina, SSLC EXAM

No comments:
Post a Comment