വാട്‌സ്ആപ് വഴി യുവാക്കള്‍ക്കിടയില്‍ ആഘോഷമായി മാറിയ 'മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ' എന്ന പാട്ട് ആഷിഖ് അബുവിന്റെ സിനിമയാവുന്നു. ഈ പാട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ അടുത്ത ചിത്രമെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്. ചിത്രത്തില്‍ നായികയായി റീമ കല്ലിങ്കലാണ് വേഷമിടുന്നത്.
റീമയെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ബിജിബാലിന്റേതാണ് സംഗീതം. 'മാഹിത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്നതിന്റെ ചുവട്ടില്‍ ഒരു ആഷിഖ് അബു ചിത്രമെന്നെഴുതിയ പോസ്റ്റര്‍ റീമയും ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്. ഇതിനും വമ്പന്‍ ലൈക്കാണ് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.
എന്നാല്‍ സിനിമയെടുക്കാനുള്ള ആഷിഖ് അബുവിന്റെ പ്രഖ്യാപനം വന്നതോടെ അവകാശവാദവുമായി കാസര്‍കോട് സ്വദേശികള്‍ രംഗത്തുവന്നു. തങ്ങളാണ് ഈ ഗാനം ആദ്യം ഇറക്കിയതെന്നും മാഹിക്കാര്‍ ഇത് കോപ്പിയടിക്കുകയായിരുന്നുവെന്നുമാണ് അവരുടെ വാദം. പാട്ട് കേട്ട് കാസര്‍കോട്ടുകാര്‍ മടുത്തപ്പോഴാണ് കണ്ണൂര്‍കാരും തലശ്ശേരിക്കാരും മാഹിക്കാരും ഈ പാട്ട് ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഇവരുടെ വാദം.
റീമയെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന. വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
ബിജിബാലിന്റേതാണ് സംഗീതം. 'മാഹിത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്നതിന്റെ ചുവട്ടില്‍ ഒരു ആഷിഖ് അബു ചിത്രമെന്നെഴുതിയ പോസ്റ്റര്‍ റീമയും ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്. ഇതിനും വമ്പന്‍ ലൈക്കാണ് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്.
മാസങ്ങളായി കാസര്‍കോട്ടും ഗള്‍ഫിലും തരംഗം സൃഷ്ടിച്ച 'മൊഞ്ചുള്ള പെണ്ണുള്ളറെ കണ്ടിനാ...' എന്നു തുടങ്ങുന്ന ഗാനം കണ്ണൂര്‍ക്കാരും പിന്നീട് മാഹിയിലെ പെമ്പിള്ളേരും ഏറ്റെടുത്തപ്പോഴാണ് റിമയ്ക്കും ഈ പാട്ട് കേള്‍ക്കാനായത്. പാട്ട് പാടിയ പെണ്‍കുട്ടികളെക്കുറിച്ച് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അക്കാര്യം തന്നെ അറിയിക്കണമെന്നും റിമ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.
എന്നാല്‍, ആഷിഖ് അബു സിനിമയാക്കാന്‍ തീരുമാനിക്കുകയും ഈ ഗാനം ആലപിച്ച മാഹി സ്വദേശികളായ പെണ്‍കുട്ടികളെ അന്വേഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഗാനം ഹിറ്റ് ആയപ്പോഴാണ് കാസ്രോട്ടുകാര്‍ക്ക് ഹാലിളകിയത് എന്നാണ് കണ്ണൂരുകാരുടെ വാദം. ഇത്രയും കാലം ഇത്തരമൊരു അവകാശവാദം അവര്‍ ഉന്നയിച്ചിട്ടില്ല എന്നിരിക്കെ, ഇപ്പോള്‍ ഇത്തരമൊരു വാദവുമായി വരുന്നത് അസൂയ മൂലമാണെന്നും കണ്ണൂരുകാര്‍ ആരോപിക്കുന്നു. ഏതായാലും, ഒരു പാട്ടിന്റെ പേരില്‍ പുതിയ പ്രാദേശികപോരിലേക്ക് നീങ്ങുകയാണ് ഉത്തരമലബാര്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment