കടുത്ത പീഡനങ്ങള്‍ സഹിച്ച് പത്ത് മാസത്തിലധികം ജോലി ചെയ്തിട്ടും വെറും കൈയ്യോടെ നാട്ടിലേക്ക് മടങ്ങിപ്പോവുകയാണ് കണ്ണൂര്‍ കടലായി ചെറമേല്‍ തൈവളപ്പില്‍ വീട്ടില്‍ സോഫിയ. മനുഷ്യക്കടത്ത് ഏജന്‍റുമാരുടെ കെണിയില്‍ കുടുങ്ങി സൗദിയിലെ ദമ്മാമില്‍ വീട്ടുവേലക്കാരിയായി എത്തിയ സോഫിയ ജയിലില്‍ കഴിയുന്ന വാര്‍ത്ത നേരത്തെ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
ജോലി ചെയ്ത വീട്ടില്‍ നിന്ന് ഒളിച്ചോടി പോലീസില്‍ അഭയം പ്രാപിച്ച ഈ 50 കാരി ഒരുമാസത്തിലധികം തടവറയില്‍ കഴിഞ്ഞതിനുശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നത്. യാതൊരു കരാര്‍ രേഖകളുമില്ലാതെ ദമ്മാമിലെത്തിയ സോഫിയയെ ഇവിടെയുള്ള ഏജന്‍റ് ഒരു ഓഫീസില്‍ എത്തിക്കുകയും അവിടെ നിന്ന് 10000 റിയാലിനു മറ്റൊരു സ്വദേശിക്ക് വില്‍ക്കുകയുമായിരുന്നു.
ശമ്പളമില്ലെന്നു മാത്രമല്ല കടുത്ത മര്‍ദനങ്ങള്‍ക്കും ഇരയാകേണ്ടി വന്നപ്പോഴാണ് സോഫിയ അവിടെ നിന്ന് ഒളിച്ചോടിയത്. ഇവരുടെ യഥാര്‍ത്ഥ സ്പോണ്‍സറെ കണ്ടെത്താന്‍ കഴിയാതിരിക്കുകയും ജോലിചെയ്തിരുന്ന വീട്ടുകാര്‍ നാട്ടിലയക്കുന്ന ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തതാണ് ഇവരുടെ നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമായി മാറിയത്.
ഒടുവില്‍ സാമൂഹ്യ പ്രവര്‍ത്തക സഫിയ അജിത് എംബസ്സിയുടെ സഹായത്തോടെ ഇസി തയ്യാറാക്കിയാണ് സോഫിയയെ നാട്ടില്‍ അയച്ചത്. ഇവരെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ദമ്മാമിലെ റാക്കയില്‍ ജോലിചെയ്യുന്ന അബൂബക്കര്‍ ഷൊര്‍ണൂരിന്റെ നേതൃത്വത്തിലുള്ള വി ഫൈവ് എന്ന കൂട്ടായ്മയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നല്‍കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment