Latest News

ദക്ഷിണകന്നടയില്‍ തിങ്കളാഴ്ച ബന്ദ്

മംഗലാപുരം: നേത്രാവതിപ്പുഴ വഴിതിരിച്ചുവിടാനുള്ള യത്തിനഹോള്‍ പദ്ധതിക്കെതിരെ നേത്രാവതി സംരക്ഷണസമിതി ആഹ്വാനംചെയ്ത ദക്ഷിണ കന്നട ബന്ദ് തിങ്കളാഴ്ച നടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്.

കോണ്‍ഗ്രസ് ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക-സാംസ്‌കാരിക സംഘടനകളും ബന്ദിന് പിന്തുണനല്കിയിട്ടുണ്ട്. ഒട്ടേറെ വിദ്യാര്‍ഥിസംഘടനകളുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സമിതി അറിയിച്ചു. തിങ്കളാഴ്ച കരിദിനമായും ആചരിക്കും. കടകളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സഹകരിക്കണമെന്ന് സമിതി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.