ന്യൂയോര്‍ക്ക്: വീട്ടുജോലിക്കാരിയുടെ വിസയ്ക്കായി വ്യാജരേഖ ചമച്ചുവെന്ന കേസില്‍ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായിരുന്ന ദേവയാനി ഖോബ്രഗഡെക്കെതിരെ ന്യൂയോര്‍ക്ക് കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
അമേരിക്കന്‍ പ്രോസിക്യൂട്ടര്‍ പ്രീത് ഭരാരയുടെ ഓഫീസ് ദേവയാനിക്കെതിരെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണിത്. ഇപ്പോള്‍ ഇന്ത്യയിലുള്ള ദേവയാനി അമേരിക്കയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി വിധിച്ചു. മാന്‍ഹാട്ടനിലെ ഫെഡറല്‍കോടതി ദേവയാനിയ്‌ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കിയിട്ട് രണ്ടുദിവസമേ ആയിട്ടുള്ളൂ. അതിനിടെയാണ് പുതിയ നടപടി.
ദേവയാനിക്ക് പൂര്‍ണനയതന്ത്ര പരിരക്ഷയുണ്ടായിരുന്നെന്നും അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നുമാണ് മാന്‍ഹാട്ടനിലെ ഫെഡറല്‍കോടതി ജഡ്ജി ഷിര ഷിന്‍ഡിലിന്‍ വിധിച്ചത്. ജനവരി എട്ടിന് വൈകുന്നേരം 5.47 മുതല്‍ ദേവയാനിക്ക് പൂര്‍ണനയതന്ത്ര പരിരക്ഷയുണ്ടായിരുന്നുവെന്ന് 14 പേജുള്ള വിധിന്യായത്തില്‍ പറയുന്നു.
ഖോബ്രഗഡയെ കഴിഞ്ഞ ഡിസംബര്‍ 12 നാണ് അറസ്റ്റ് ചെയ്തത്. നയതന്ത്രജ്ഞയെ വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയത് ഇന്ത്യയില്‍ വന്‍ജനരോഷമുയര്‍ത്തിയിരുന്നു. നയതന്ത്രപരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെത്തുടര്‍ന്നാണ് രാജ്യംവിടാന്‍ ദേവയാനിയോട് അമേരിക്ക് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് ദേവയാനി ഇന്ത്യയിലേക്ക് മടങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Devayani, Arrested.

No comments:
Post a Comment