മംഗലാപുരം: പണംനല്‍കി നിയമപ്രകാരം കന്നുകാലികളെ മംഗലാപുരത്തെ നെല്യാടിയില്‍നിന്ന് വാങ്ങിക്കൊണ്ടുവന്നവര്‍ക്ക് സദാചാരഗുണ്ടകളുടെ മര്‍ദനം. പരിയാരത്തെ വീട്ടുകാര്‍ക്കുവേണ്ടി കാലികളെ കൊണ്ടുവന്ന അഞ്ചു തൊഴിലാളികളെയാണ് നാല്പതുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. പമ്പുവെല്ലില്‍വെച്ചായിരുന്നു മര്‍ദ്ദനം.
ഷബീര്‍(24), സിബി ചെറിയാന്‍(44), അസ്സാം സിബ്ലിയോ(33), ഡൊമിനിക് തോപ്പോ(40), നൗഫല്‍(26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിയാരത്തെ തങ്കമ്മ സെബാസ്റ്റ്യനുവേണ്ടിയാണ് ഇവര്‍ കാലികളെ വാങ്ങിക്കൊണ്ടുപോയത്.
ഷബീര്‍(24), സിബി ചെറിയാന്‍(44), അസ്സാം സിബ്ലിയോ(33), ഡൊമിനിക് തോപ്പോ(40), നൗഫല്‍(26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിയാരത്തെ തങ്കമ്മ സെബാസ്റ്റ്യനുവേണ്ടിയാണ് ഇവര്‍ കാലികളെ വാങ്ങിക്കൊണ്ടുപോയത്.
പമ്പുവെല്ലിലെത്തിയപ്പോള്‍ അക്രമിസംഘം കാലികളെ കയറ്റിയ വാഹനം തടഞ്ഞു. തങ്ങള്‍ നിയമപ്രകാരം പണംനല്‍കി വാങ്ങിക്കൊണ്ടുപോവുകയാണെന്ന് രേഖകള്‍ കാണിച്ച് പറഞ്ഞിട്ടും അതൊന്നും കേള്‍ക്കാന്‍ അക്രമികള്‍ തയ്യാറായില്ല. അഞ്ചുപേരെയും മര്‍ദിച്ചു. അവസാനം പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Police, Complaint.

No comments:
Post a Comment