ഡമാസ്‌ക്കസ്: മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടയാളിന്റെ കൈപ്പത്തി ആള്‍ക്കൂട്ടത്തെ സാക്ഷിയാക്കി വെട്ടിമാറ്റുന്ന ഞെട്ടിക്കുന്ന ചിത്രങ്ങള്‍ തത്സമയം പോസ്റ്റ് ചെയ്ത സിറിയന്‍ തീവ്രവാദ സംഘടനയുടെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു.
സിറിയയുടെ വടക്കന്‍ മേഖലയായ അലെപ്പോയ്ക്ക് സമീപം മസ്‌കാനയിലാണ് സംഭവം. അല്‍ ഖ്വായ്ദയുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റ് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ (ഐ.എസ്.ഐ.എസ്) എന്ന തീവ്രവാദ സംഘടനയാണ് കാടന്‍ ശിക്ഷാവിധി നടപ്പിലാക്കിയത്. സംഘടന തന്നെയാണ് കൈപ്പത്തി വെട്ടിമാറ്റുന്നതിന്റെ ചിത്രങ്ങള്‍ തത്സമയം ട്വീറ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് ജിഹാദി സംഘടനകള്‍ ഈ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ചിത്രങ്ങള്‍ നെറ്റില്‍ വൈറലായി കത്തിപ്പടര്‍ന്നതോടെ ട്വിറ്റര്‍ അധികൃതര്‍ ചിത്രം ഡിലീറ്റ് ചെയ്യുകയും ഐ.എസ്.ഐ.എസിന്റെ അൗണ്ട് മരവിപ്പിക്കുകയും ചെയ്തു.
നിറയെ ആളുകള്‍ നോക്കിനില്‍ക്കെ മോഷ്ടാവെന്ന് ആരോപിക്കപ്പെടുന്നയാളിനെ ഒരാള്‍ ബലമായി കണ്ണുകെട്ടി പിടിച്ചുവയ്ക്കുകയും മറ്റ് രണ്ടുപേര്‍ മേശപ്പുറത്ത് വച്ച അയാളുടെ വലതു കൈയ്ക്ക് മുകളില്‍ ഒരു വടിവച്ചെു പിടിക്കുകയും തോക്കുധാരിയായ മറ്റൊരാള്‍ വലിയൊരു കത്തികൊണ്ട് കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്യുന്ന ചിത്രങ്ങളാണ് ട്വിറ്ററിലിട്ടത്. മോഷ്ടാവ് തന്റെ കുറ്റം സമ്മതിച്ചെന്നും അയാള്‍ തന്നെയാണ് തന്റെ കൈപ്പത്തി വെട്ടിമാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ശിക്ഷ നടപ്പിലാക്കിയ സംഘടന പറഞ്ഞു.
അല്‍ ഖ്വായ്ദയുടെ സഹോദര സംഘടനയായി കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ സംഘടന ഇറാഖില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഈ വര്‍ഷമാദ്യമോടെ തന്നെ അല്‍ ഖ്വായ്ദ ഇവരെ തള്ളിപ്പറഞ്ഞു. ഇറാഖ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വില പറയുന്ന തലയുടെ ഉടമയായ കൊടുംഭീകരന്‍ അബു ബാക്കര്‍ അല്‍ ബാഗ്ദാദിയാണ് സംഘടനയുടെ തലവന്‍ . സിറിയയിലെ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളാണ് ഇവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Twitter, Robbery Case, Panishment.

No comments:
Post a Comment