Latest News

മട്ടന്നൂര്‍ പെണ്‍വാണിഭം: എട്ടുപ്രതികള്‍ കുറ്റക്കാര്‍

കൊച്ചി: മട്ടന്നൂര്‍ പെണ്‍വാണിഭക്കേസില്‍ എട്ടുപ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. തെളിവുകളുടെ അഭാവത്തില്‍ പത്ത് പേരെ വെറുതെവിട്ടു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

ഒന്നാംപ്രതി മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എടത്തിട്ടയില്‍ സോജ ജയിംസ്, രണ്ടാംപ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപു എന്നിവരുള്‍പ്പടെ എട്ടു പ്രതികളാണ് കുറ്റക്കാര്‍ . ശിക്ഷ പിന്നീട് വിധിക്കും.

പീഡനം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ , അന്യായമായി തടവില്‍ വെക്കല്‍ , ഭീഷണി, പെണ്‍വാണിഭത്തിനായി വിലയ്ക്കു വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് കോടതി ശരിവെച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2009-ലാണ് കൊച്ചിയില്‍ പലേടത്ത് പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mattannur Sex Racket, Court Order.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.