കോട്ടയം: കുടുംബ കലഹത്തെത്തുടര്‍ന്ന് ഭര്‍ത്താവ് കുത്തിവീഴ് ത്തി
അഴുക്കുചാലിലേക്ക് എറിഞ്ഞ വീട്ടമ്മ മരിച്ചു. രക്ഷപെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ
നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിച്ചു. കോടിമത മടത്തിപ്പറമ്പില്‍
ഷൈജുവാണ് ഭാര്യ മോളമ്മയെ കുത്തിക്കൊന്ന കേസില്‍ കോട്ടയം വെസ്റ്റ് പൊലീസിന്റെ
പിടിയിലായത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ചന്തക്കടവ് തട്ടുങ്കല്‍ ചിറയിലാണ് ദാരുണമായ സംഭവം നടന്നത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മോളമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മരിച്ചു.
ഷൈജുവും മോളമ്മയുമായി ഒന്നരവര്‍ഷമായി പിരിഞ്ഞ് നില്‍ക്കുകയായിരുന്നു. മദ്യത്തിനടിമയായ ഷൈജുവിന്റെ മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഇവര്‍ ചന്തക്കടവ് തട്ടുങ്കല്‍ ചിറയിലെ കുടുംബവീട്ടിലെത്തിയത്. മോളമ്മയ്‌ക്കൊപ്പം മൂന്ന് മക്കളും ഇവിടെയാണ് കഴിഞ്ഞുവന്നത്. മോളമ്മ കോട്ടയത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി നോക്കിയാണ് മക്കളുടെ പഠനചെലവുകള്‍ നിര്‍വഹിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ മോളമ്മ ജോലിക്ക് പോകാനായി തട്ടുങ്കല്‍ ചിറയ്ക്ക് മുന്നിലൂടെയുള്ള വഴിയിലൂടെ ചന്തക്കടവിലേക്ക് വരുന്ന വഴി ഭര്‍ത്താവ് ഷൈജു പാഞ്ഞെത്തി. കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് മോളമ്മയുടെ നെഞ്ചില്‍ രണ്ട് തവണ കുത്തി. പിന്നീട് മാലിന്യം നിറഞ്ഞ ചിറയിലേക്ക് തള്ളുകയായിരുന്നു.

മോളമ്മയുടെ നിലവിളികേട്ട്
ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി അഴുക്കുചാലില്‍ ചോരയൊലിച്ച് മുങ്ങിത്താഴുന്ന
ഇവരെ കരയ്ക്കടുപ്പിച്ച് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഷൈജു ഓടി
രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്നാലെയെത്തി പിടിച്ചുകെട്ടി പൊലീസില്‍
ഏല്‍പ്പിച്ചു. മോളമ്മയുടെ മൃതദേഹം കോട്ടയം ജില്ലാ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛന്‍:
പരേതനായ കേശവന്‍. അമ്മ: കാര്‍ത്യായനി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Husband, Murder, Wife.
No comments:
Post a Comment