Latest News

ഇനി രാഷ്ട്രീയത്തില്‍ സജീവം; രമ്യ അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍

രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി നടി രമ്യ അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് രമ്യ ഇക്കാര്യം അറിയിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലാണ് രമ്യ മത്സരിക്കുന്നത്. ഇലക്ഷന്‍ പ്രചാരണങ്ങള്‍ക്കായി സിനിമ ഉപേക്ഷിക്കുകയാണെന്ന് രമ്യ അറിയിച്ചു. 

കന്നഡ ചിത്രത്തിലൂടെയാണ് രമ്യ സിനിമാരംഗത്തെത്തുന്നത്. 2013 ഓഗസ്റ്റ് 24ന് നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ് രമ്യ മാണ്ഡ്യ നിയോജക മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിച്ചത്. പാര്‍ലമെന്റിലെ പ്രായം കുറഞ്ഞ എംപി കൂടിയാണ് ഇവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannada Actress Remya, Twitter

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.