കൊച്ചി: നടി മമ്ത മോഹന്‍ദാസ് തനിക്കേറ്റവും ഇഷ്ടമുള്ള അഭിനയ ലോകത്തുനിന്നും താത്കാലികമായി പിന്‍മാറുന്നു. ശാരീരികവും മാനസികവുമായ കരുത്തുനേടുന്നതിനുവേണ്ടിയാണ് പിന്മാറ്റമെന്ന് ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്ത പറഞ്ഞു.
ബാബു നാരായണ്‍ സംവിധാനം ചെയ്യുന്ന ‘നൂറാ വിത്ത് ലവ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് മംമ്ത ഇപ്പോള്‍. ”ഈ സിനിമയോടെ അഭിനയം താല്‍ക്കാലികമായി നിര്‍ത്തുകയാണ്. മാനസികമായും ശാരീരികവുമായ ഒരു കരുത്തിനുവേണ്ടിയുള്ള ശ്രമം. അഭിനയത്തെ ഞാനെന്നും സ്‌നേഹിക്കുന്നു. പക്ഷേ ലൊക്കേഷനില്‍ നിന്ന് സ്‌പോട്ടിലേക്ക് വരാന്‍ തന്നെ സ്‌ട്രെയിനാണ്” മംമ്ത പറഞ്ഞു.
രണ്ടാമതും കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കുശേഷം ഈയിടെയാണ് മമ്ത സിനിമാ അഭിനയത്തിലേക്ക് മടങ്ങിവന്നത്. എന്നാല്‍ ലൊക്കേഷനിലെ ബഹളവും സ്‌ട്രെയ്‌നും മമ്തയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
അഭിനയം നിര്‍ത്തിയാലും പിന്നണി ഗാനരംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മംമ്തയുടെ ശ്രമം. മലയാളത്തിലും തെലുങ്കിലും കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മംമ്ത പറയുന്നു. ഛായാഗ്രഹണത്തിലും തിരക്കഥാ രചനയിലും താല്‍പ്പര്യമുണ്ട്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ അതിലും ഒരു കൈ പയറ്റാണ് മമ്തയുടെ തീരുമാനം.

No comments:
Post a Comment