നീലേശ്വരം: കേരളത്തിന്‍റെ മനസ്സ് സി.പി.എമ്മിനെതിരാണെന്നും, ഇത് മനസ്സിലാക്കാത്ത ഏക വ്യക്തി പിണറായി വിജയനാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലും കനത്ത പരാജയം ഏറ്റുവാങ്ങിയ സി.പി.എം മത്സരിക്കുന്നതിന് മുന്പ്തന്നെ തോല്‍വി സമ്മതിച്ച തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന്‍റെ തൃക്കരിപ്പൂര്‍ മണ്ഡലം തല തിരഞ്ഞെടുപ്പ് പര്യടന പരിപാടി തൈക്കടപ്പുറം ബോട്ട് ജെട്ടി പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനത്തില്‍ എന്നും മുഖ്യപങ്കുവഹിച്ചത് യു.ഡി.എഫാണെന്നും രാഷ്ട്രീയം നോക്കിയല്ല വികസന പ്രവര്‍ത്തനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റഫീഖ് കോട്ടപ്പുറം അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ കെ.പി കുഞ്ഞിക്കണ്ണന്‍, ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍, എം.സി ഖമറുദ്ദീന്‍, എ.ജി.സി ബഷീര്‍, വി.കെ.പി ഹമീദലി, വി.വി കൃഷ്ണന്‍, പി.കെ രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





No comments:
Post a Comment