ദമ്മാം: സഫ്‌വയില്‍ മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയതിനു പിന്നില്‍ ഇന്ത്യക്കാരുമുണ്ടെന്ന് കേസന്വേഷിക്കുന്ന പോലിസിന്റെ വെളിപ്പെടുത്തല്‍. മേഖലയില്‍ വന്‍ മദ്യവാറ്റും കച്ചവടവും നടത്തിവന്ന ഇന്ത്യക്കാരായ നാല് വന്‍ സംഘങ്ങള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പോലിസ് വെളിപ്പെടുത്തി.അവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ കൊല്ലം ശാസ്താംകോട്ട അരികിലയ്യത്ത് വിളത്തറ വീട്ടില്‍ ഷാജഹാന്‍, തിരുവനന്തപുരം കിളിമാനൂര്‍ അബ്ദുല്‍ ഖാദര്‍ സലിം, കല്‍ക്കുളം വില്ലുകുറി ഫാത്തിമ സ്ട്രീറ്റില്‍ ലാസര്‍ എന്നിവരുടേതാണ് മൂന്നു മൃതദേഹങ്ങളെന്നാണ് കരുതുന്നത്.
മറ്റു രണ്ടു മൃതദേഹങ്ങള്‍ ഇവരോടൊപ്പം കഴിഞ്ഞിരുന്ന കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, തമിഴ്‌നാട് കന്യാകുമാരി സ്വദേശി ബഷീര്‍ എന്നിവരുടെതാവുമെന്നാണ് അനുമാനം. ഷാജഹാന്റെ മൃതദേഹം ഡി. എന്‍എ പരിശോധനയിലൂടെ തിരിച്ചറിയാനായി അനുജന്‍ നിസാമുദ്ദീന്റെ രക്തസാമ്പിള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. വിദേശികളേയും സ്വദേശികളേയും ഒരുപോലെ ഞെട്ടിച്ച സഫ്‌വ കൃഷിയിടത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പ്രമാദമായ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് കിഴക്കന്‍ പ്രവിശ്യാ പോലിസ് മേധാവി കേണല്‍ ഗുര്‍ മുല്ലാഹ് അല്‍ സഹ്‌റാനിയാണ്. മൃതദേഹം കണ്ടെത്തിയ കൃഷിയിടത്തില്‍ മദ്യവാറ്റ് നടത്തിയതായും ഇതില്‍ സ്വദേശിക്കും പങ്കുള്ളതായും പോലിസ് വ്യക്തമാക്കി.
ഇവര്‍ സംഘം ചേര്‍ന്ന്് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കമാണ് അരും കൊലക്ക്് കാരണമായത്. കൊലപാതകം നടന്നത് 2010 മാര്‍ച്ച് 16ന് രാത്രിയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് മദ്യവാറ്റ് സംഘത്തിലെ ഒരാളെ ആദ്യം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഇയാളുടെ കൂട്ടാളിയായ മറ്റ് നാലു പേരെ മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി നിശ്ചലമാക്കിയ ശേഷം ചങ്ങല കൊണ്ടും കയര്‍ കൊണ്ടും കൈകാലുകള്‍ ബന്ധിച്ചു ജീവനോടെ തന്നെ കുഴിച്ചിട്ടു. സംഭവം കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷം ഫെബ്രുവരി ഏഴിന് കൃഷിയിടത്തില്‍ ചാലു കീറുമ്പോഴാണ് നാലു മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നു കണ്ടെടുത്ത ഒരാളുടെ കൈവിരലില്‍ മോതിരം അണിഞ്ഞിരുന്നതായും ഇതില്‍ അയാളുടെ ഭാര്യയുടെ പേര് രേഖപ്പെടുത്തിയതായും പോലിസ് അറിയിച്ചു. കൂടാതെ ചിലരുടെ തിരിച്ചറിയല്‍ രേഖകളും കിട്ടി. ഇവ പോലിസിന് അന്വേഷണത്തിന് കൂടുതല്‍ സഹായകമായി. മൃതദേഹം കണ്ടെത്തിയ പരിസരങ്ങളില്‍ നിന്നുള്ള 25 പേരെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ സംശയം തോന്നിയ എട്ടു പേരെ പ്രത്യേകം ചോദ്യം ചെയ്തതോടെ കൂട്ടകൊലപാതകത്തിന്റെ ചുരുളുകള്‍ അഴിഞ്ഞു. എട്ടു പേരില്‍ മൂന്നു പേര്‍ സ്വദേശികളാണ് ഇവര്‍ സഫ് വയില്‍ നിന്നുള്ളവരാണ്. ഇവരാണ് കൃത്യം ചെയ്തത്. ബാക്കിയുള്ളവര്‍ ഇന്ത്യക്കാരാണ്. ഇവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
കസ്റ്റഡിയിലുള്ള ഇന്ത്യക്കാര്‍ സഫ്‌വ കേന്ദ്രമാക്കി നാല് വന്‍മദ്യ നിര്‍മാണ കേന്ദ്രം നടത്തുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടന്നും പോലിസ് വ്യക്തമാക്കി. കേസന്വേഷണ ചരിത്രത്തില്‍ അപുര്‍വ സംഭവമാണിതെന്നും പോലിസ് വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment