Latest News

ഗോസിപ്പ് പ്രചാരണങ്ങളില്‍ മനംനൊന്ത് കന്നട നടി വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമിച്ചു

ബാംഗളൂര്‍: ഗോസിപ്പ്(അപവാദം) പ്രചാരണങ്ങളില്‍ മനംനൊന്ത് കന്നടനടി വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമിച്ചു. എഴുപതിലധികം ഉറക്കഗുളികള്‍ കഴിച്ച വിന്ധ്യ അബോധാവസ്ഥയിലാണെന്നു ചില ചാനലുകള്‍ പറയുന്നു. വിന്ധ്യ കോമ അവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ശിവാജിനഗര്‍ ബൗറിംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിന്ധ്യയുടെ നില അതീവഗുരുതരമെന്നാണു സൂചന.

തനിക്കു പ്രണയപരാജയം സംഭവിച്ചു എന്ന മട്ടിലുളള വ്യാജപ്രചാരണങ്ങളില്‍ വിന്ധ്യ കഴിഞ്ഞ മൂന്നു ദിവസമായി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. മഞ്ജുനാഥ് എന്ന യുവാവുമായി വിന്ധ്യയ്ക്കു കഴിഞ്ഞ ഒരു വര്‍ഷമായി അടുത്ത ബന്ധമുളളതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവരുടെ ബന്ധത്തില്‍ വിളളലുകള്‍ സംഭവിച്ചതായി സിനിമാവൃത്തങ്ങള്‍ സൂചന നല്കുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കാഴ്ചതകരാറുളള മാതാപിതാക്കള്‍ വിവരമറിഞ്ഞത് അടുത്ത പ്രഭാതത്തിലും. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെയാണ് വിന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചത്. ഷിമാഗയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച വിന്ധ്യ കഴിഞ്ഞവര്‍ഷമാണ് മനത മറയെല്ലിയിലൂടെ സിനിമയിലെത്തിയത്. അടുത്തിടെ പൂര്‍ത്തിയാക്കിയ മനാഡ മരേയാലി എന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയാണ് വിന്ധ്യ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannada Actress, Vindhya, Suicide Attempt.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.