കണ്ണൂര്‍: സരിത വിവാദത്തില്‍ പ്രതിരോധം നഷ്ടപ്പെട്ടിരിക്കുന്ന കണ്ണൂര്‍ എംഎല്‍എ അബ്ദുള്ളക്കുട്ടിക്ക് അപ്രതീക്ഷ പിന്തുണ. അബ്ദുള്ളക്കുട്ടി മത്സരിച്ചാല്‍ അദ്ദേഹത്തിനെതിരേ മത്സരിക്കുമെന്നു വരെ പ്രഖ്യാപിച്ച ജസീറയാണ് പിന്തുണയുമായി രംഗത്തുവന്നിരിക്കുന്നത്.
സരിതയെ അബ്ദുള്ളക്കുട്ടി ബലാത്സംഗം ചെയ്തുവെന്ന് കരുതുന്നില്ലെന്നായിരുന്നു ജസീറയുടെ പ്രതികരണം. മണല്‍ മാഫിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അബ്ദുള്ളക്കുട്ടിക്ക് എതിരേയാണെങ്കിലും എല്ലാ വിഷയത്തിലും അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജസീറ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ പലരും തന്നെ ക്ഷണിച്ചിരുന്നതായും ജസീറ അവകാശപ്പെട്ടു. അവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ വോട്ടു ചെയ്യാന്‍ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ജസീറ പറയുന്നു. ഇവിടെ എന്തു ജനാധിപത്യമാണുള്ളത്. അബ്ദുള്ളക്കുട്ടി മത്സരിക്കുകയായിരുന്നെങ്കില്‍ അയാള്‍ക്കെതിരെ മത്സരിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാത്തതിനാല്‍ അതിനു മുതിരുന്നില്ലെന്നും ജസീറ പറഞ്ഞു.
മണല്‍ മാഫിയക്കെതിരേ ഡല്‍ഹിയില്‍ വരെ പോയി സമരം ചെയ്ത തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉപേക്ഷിച്ച മട്ടാണെന്നും ജസീറ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരും എന്നെ കാണാന്‍ പിന്നീട് വന്നിട്ടേയില്ല. ഇപ്പോള്‍ ഒറ്റയ്ക്കാണ്. ഡല്‍ഹിയില്‍ നിന്ന തിരിച്ചു വന്നപ്പോള്‍ മണല്‍മാഫിയ എനിക്കെതിരെ തിരിഞ്ഞു. പോലീസും മണല്‍ മാഫിയയോടൊപ്പമാണ്. മക്കളെ പരീക്ഷയെഴുതാന്‍ പോലും അവര്‍ സമ്മതിച്ചില്ലെന്നും ജസീറ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സ്വന്തം വീടുപണിക്കായി കടല്ക്കരയില്നിന്ന് മണല്‍ കോരിയതിന് ജസീറയെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. ജസീറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. റവന്യും പോലീസ് ഉദ്യോഗസ്ഥര്‍ ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമരം നാട്ടുകാര്‍ അവസാനിപ്പിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ജസീറയുടെ മാട്ടൂല്‍ നീരൊഴുക്കും ചാലിലെ വീട്ടിന് മുന്നിലായിരുന്നു പ്രതിഷേധം. നൂറോളം വരുന്ന നാട്ടുകാരെ ഒടുവില്‍ തഹസില്‍ദാറും പോലീസും ചേര്‍ന്നാണ് അനുനയിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jazeera, Abdulla Kutty, Kannur.
No comments:
Post a Comment