താന്‍ ഗര്‍ഭിണിയല്ലെന്ന് ബോളിവുഡ് നടി വിദ്യാ ബാലന്. വിദ്യ ഗര്‍ഭിണിയായതുകൊണ്ടാണ് പുതിയ സിനിമയ്ക്ക് കരാര്‍ നല്‍കാത്തതെന്ന് നേരത്തെ ബോളിവുഡ് പാപ്പരാസികളുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍, ബി-ടൗണില്‍ ഏറെ ചര്‍ച്ചയുണ്ടാക്കിയ വാര്‍ത്ത കള്ളമാണെന്ന് പ്രമുഖ ദേശീയ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ വിദ്യ വെളിപ്പെടുത്തി.
വിദ്യയെ തന്റെ അടുത്ത സിനിമയ്ക്കവേണ്ടി സംവിധായകന് സുജോയ് ഘോഷ് സമീപിച്ചിരുന്നുവെന്നും എന്നാല്‍ താരം ഡേറ്റ് നല്കാത്തതിനാല് നടി കങ്കണ റാവത്തിനെ സമീപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വന്നത്. ഫര്ഹാന് അക്തറിനൊപ്പം അഭിനയിച്ച ഷാദി കേ സൈഡ് എഫക്ട്സ്’ എന്ന ആണ് വിദ്യയുടെ ഏറ്റവും പുതിയ ചിത്രം.
അതേസമയം, വിദ്യ ഗര്‍ഭിണിയാണെന്നും പറഞ്ഞ് പ്രചരിച്ച വാര്‍ത്തകള്‍ ബി-ടൗണില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായി മാറി. അടുത്തിടെ, വിദ്യയും ഭര്‍ത്താവും ആശുപത്രികള്‍ സന്ദര്‍ശിച്ചതും ഈ സംശയത്തിന് കൂടുതല്‍ ശക്തി നല്കി. എന്നാല്‍, താന്‍ അമ്മയാകാന്‍ പോകുന്നുവെന്നറിഞ്ഞാല്‍ ലോകത്തോട് ആ കാര്യം വിളിച്ച് പറയാന്‍ മടിക്കില്ലെന്നും വിദ്യാ ബാലന് വ്യക്തമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Vidhya Balan, Bollywood, Actress.
No comments:
Post a Comment