കണ്ണൂര്‍: മണല്‍ മാഫിയക്കെതിരേ ഡല്‍ഹി വരെ പോയി സമരം ചെയ്ത ജസീറയ്ക്ക് അതേ മണല്‍ പാരയായി. സ്വന്തം വീടു പണിയാനായി കടലോരത്തുനിന്ന് മണല്‍ കോരിയ ജസീറയ്‌ക്കെതിരേ നാട്ടുകാര്‍ സംഘടിച്ചു.
ജസീറയുടെ മാട്ടൂല്‍ നീരൊഴുക്കും ചാലിലെ വീട്ടിന് മുന്നിലാണ് പ്രധിഷേധം. നൂറോളം വരുന്ന നാട്ടുകാരെ ഒടുവില്‍ തഹസില്‍ദാറും പൊലീസും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. പുതിയങ്ങാടി നീരൊക്കും ചാലിലെ മണല്‍ മാഫിയക്കെതിരെയായിരുന്ന ജസീറ സമരം നടത്തിയിരുന്നത്. എന്നാല്‍ സമീപവാസികള്‍ വീടുനിര്‍മിക്കാന്‍ മണല്‍ എടുത്തതിനെചൊല്ലി ജസീറ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജസീറയുടെ വീട് നിര്‍മിക്കാന്‍ കടല്‍ മണല്‍ വാരിയെന്നാരോപിച്ചാണ് അഞ്ചുമണിയോടെ നൂറുകണക്കിനാളുകള്‍ ജസീറയുടെ വീട് ഉപരോധിച്ചത്. ജസീറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് വാതിലില്‍ കാവല്‍ നിന്നു. തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല.
പിന്നീട് തഹസില്‍ദാറെത്തി നാട്ടുകാരും ജസീറയുമായി ചര്‍ച്ച നടത്തി. ഇതിനിടെ പ്രകോപിതരായ ജനം ജസീറയുടെ വീട്ടുസാധനങ്ങളും നശിപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാര്‍ നാലുമണിക്കൂറിന് ശേഷം പിരിഞ്ഞുപോയത്. ഇതോടെ മണലിന്റെ പേരില്‍ നിരവധിപേരെ പ്രതിക്കൂട്ടിലാക്കിയ ജസീറ അതേ മണലിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jazeera, Police, Clash.
കടലോരത്തുനിന്നും മണല്‍ എടുത്ത ജസീറയെ ഉച്ചമുതല്‍ നാട്ടുകാര്‍ സംഘടിച്ച് ഉപരോധിക്കുകയാണ്. ജസീറയെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റവന്യും പോലീസ് ഉദ്യോഗസ്ഥര്‍ ഉപരോധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും സമരം നാട്ടുകാര്‍ അവസാനിപ്പിച്ചിട്ടില്ല.
ജസീറയുടെ മാട്ടൂല്‍ നീരൊഴുക്കും ചാലിലെ വീട്ടിന് മുന്നിലാണ് പ്രധിഷേധം. നൂറോളം വരുന്ന നാട്ടുകാരെ ഒടുവില്‍ തഹസില്‍ദാറും പൊലീസും ചേര്‍ന്നാണ് അനുനയിപ്പിച്ചത്. പുതിയങ്ങാടി നീരൊക്കും ചാലിലെ മണല്‍ മാഫിയക്കെതിരെയായിരുന്ന ജസീറ സമരം നടത്തിയിരുന്നത്. എന്നാല്‍ സമീപവാസികള്‍ വീടുനിര്‍മിക്കാന്‍ മണല്‍ എടുത്തതിനെചൊല്ലി ജസീറ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ജസീറയുടെ വീട് നിര്‍മിക്കാന്‍ കടല്‍ മണല്‍ വാരിയെന്നാരോപിച്ചാണ് അഞ്ചുമണിയോടെ നൂറുകണക്കിനാളുകള്‍ ജസീറയുടെ വീട് ഉപരോധിച്ചത്. ജസീറയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വീട്ടിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് വാതിലില്‍ കാവല്‍ നിന്നു. തെളിവുകളില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല.
പിന്നീട് തഹസില്‍ദാറെത്തി നാട്ടുകാരും ജസീറയുമായി ചര്‍ച്ച നടത്തി. ഇതിനിടെ പ്രകോപിതരായ ജനം ജസീറയുടെ വീട്ടുസാധനങ്ങളും നശിപ്പിച്ചു. തഹസില്‍ദാറുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാര്‍ നാലുമണിക്കൂറിന് ശേഷം പിരിഞ്ഞുപോയത്. ഇതോടെ മണലിന്റെ പേരില്‍ നിരവധിപേരെ പ്രതിക്കൂട്ടിലാക്കിയ ജസീറ അതേ മണലിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jazeera, Police, Clash.
No comments:
Post a Comment