Latest News

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റ് ഗുരുതരനിലയില്‍

കാസര്‍കോട്: എണ്‍മകജെ പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കുത്തേറ്റ് ഗുരുതരനിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെര്‍ളയിലെ കുഞ്ഞഹ്മദിന്റെ മകന്‍ ഉമ്മറി(34) നാണ് കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് പെര്‍ള ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ് ഉമ്മര്‍.

തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് പെര്‍ള ടൗണിലേക്ക് നടന്നുവരുമ്പോള്‍ മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നുവെന്ന് പറയുന്നു. ബി ജെ പി പ്രവര്‍ത്തകന്‍ ബഷീര്‍ എന്ന അക്ഷയ് യുടെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയതെന്ന് ഉമ്മര്‍ പറഞ്ഞു.

മൂന്നു കുത്തുകളാണ് ഏറ്റത്. ഉമ്മറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷമാണ് മംഗലാപുരത്തേക്ക് മാറ്റിയത്. രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് ബദിയടുക്ക പോലീസ് സ്ഥലത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Injured, Manglore, Hospital, Perla.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.