Latest News

രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണില്‍ സിദ്ദിഖ്

ഉദുമ: മീനച്ചൂടിനെ വെല്ലുന്ന സ്‌നേഹലാളനങ്ങളേറ്റുവാങ്ങി സിദ്ദിഖിന്റെ ഉദുമ നിയോജകമണ്ഡലത്തിലെ പ്രചരണപരിപാടികള്‍ക്ക് അതിരാവിലെ ചട്ടംഞ്ചാല്‍ എം.ഐ.സി കോളേജിലെ യുവവോട്ടര്‍മാരില്‍ നിന്നാരംഭിച്ചു. സെക്കന്റുകള്‍ക്ക് മണിക്കൂറുകളുടെ വിലകല്‍പിച്ച് അതിവേഗം ബഹുദൂരം ബോവിക്കാനത്ത് ഉദ്ഘാടനപരിപാടികളിലേക്ക് ഓടിയടുത്തു. 

വേദിയില്‍ എം.എം. ഹസ്സന്റെ പ്രസംഗം കത്തിക്കയറുമ്പോഴേക്കും സിദ്ദിഖ് കവലയിലെ മിക്കവോട്ടര്‍മാരുടെയും മനസ്സില്‍ ഇടംനേടിയിരുന്നു. വോട്ടര്‍മാരോട് ചുരുങ്ങിയ വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥനക്ക് ശേഷം അടുത്ത കേന്ദ്രമായ മല്ലം,മുലയടുക്കം,ബാവിക്കര എന്നിവിടങ്ങളിലെ യോഗങ്ങളില്‍ പങ്കെടുത്ത് പൊവ്വല്‍ എല്‍.ബി.എസ് കോളേജിലെ യുവവോട്ടര്‍മാരെയും കാണാന്‍ സിദ്ദിഖ് മറന്നില്ല. ക്ലാസ്സ് തടസ്സപ്പെടുത്തിയതില്‍ ക്ഷമാപണത്തോടെയുള്ള വോട്ടഭ്യര്‍ത്ഥന കരഘോഷങ്ങോടെയാണ് ഏറ്റുവാങ്ങിയത്. 

ശേഷം കോട്ടൂര്‍, ദേലംപാടി, പരപ്പ, അഡൂര്‍, പാണ്ടി എന്നിവിടങ്ങളിലെ സ്വീകരണയോഗങ്ങളിലെ തിരക്കിട്ട വോട്ടഭ്യര്‍ത്ഥനക്ക് ശേഷം ഇരുന്നൂറോളം ബൈക്കുകളുമായി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആവേശ്വോജ്വലമായ പ്രകടനത്തോടെ ശങ്കരംപാടിയിലെത്തി. വഴിനീളെകാത്തുനിന്ന ഓരോ വോട്ടര്‍മാരെയും കണ്ട് കൂപ്പുകൈകളോടെ വോട്ടുറപ്പിക്കാനും സിദ്ദിഖ് മറന്നില്ല. അവരുടെ പരാതികള്‍ കേള്‍ക്കാനും...
നട്ടുച്ചവെയില്‍ ഉച്ചഭക്ഷണം പോലുമുപേക്ഷിച്ച് രക്തസാക്ഷികള്‍ പാലാര്‍രാജന്റെയും, പാലാര്‍മോഹനന്റെയും, കുഞ്ഞഹമ്മദിന്റെയും, ശിവപ്പനായക്കിന്റെയും നാട്ടിലൂടെ ബന്തടുക്കയിലൂടെ, മാണിമൂല,പടുപ്പ്, കുറ്റിക്കോല്‍, പള്ളത്തിങ്കാല്‍, ബേഡകം, കുണ്ടംകുഴി, മരുതടുക്കം, കരിച്ചേരി, നെല്ലിയടുക്കം, തച്ചങ്ങാട്, മൊവ്വല്‍, പാക്കം, പെരിയ, കല്ല്യോട്ട്, കാട്ടുമാടം, ഇരിയ, അമ്പലത്തറ, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി ഏറെ വൈകി കുണിയയില്‍ സമാപനസമ്മേളനത്തിലെത്തുമ്പോഴും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ രണ്ടുപഞ്ചായത്തുകള്‍ ഇനിയും ബാക്കി...
സ്വീകരണയോഗങ്ങളില്‍ സമയക്കുറവിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും ഓരോസ്വീകരണകേന്ദ്രങ്ങളും കവലയോഗങ്ങള്‍ക്കപ്പുറം മഹാസമ്മേളനങ്ങള്‍ക്കു സമാനമായിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ സമയപരിധികള്‍ അവസാനിക്കുമ്പോഴും സ്ഥാനാര്‍ത്ഥി കൂടുതല്‍ ഊര്‍ജ്ജസ്വലയോടെ പ്രവര്‍ത്തകരുടെ മനസ്സിലേക്ക്...




















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.