Latest News

കടയിലിറക്കിയ അരിച്ചാക്കില്‍ കര്‍ണാടക റേഷന്‍ കാര്‍ഡ്

ബോവിക്കാനം: [www.malabarflash.com] സ്വകാര്യകമ്പനിയുടെ അരിച്ചാക്കിനുള്ളില്‍ കര്‍ണാടക സര്‍ക്കാരിന്റെ റേഷന്‍ കാര്‍ഡ്. കഴിഞ്ഞദിവസം ഇരിയണ്ണിയിലെ കടയിലിറക്കിയ അരിച്ചാക്കില്‍നിന്നാണ് റേഷന്‍ കാര്‍ഡ് ലഭിച്ചത്. 

ഉടുപ്പി ജില്ലയിലെ രാഘവേന്ദ്ര പൂജാരിയുടെ ഉടമസ്ഥതയിലുളള കാര്‍ഡില്‍ മൂന്ന് അംഗങ്ങളാണുള്ളത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡില്‍ കൃത്യമായി സാധനങ്ങള്‍ വാങ്ങുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. റേഷന്‍ കടയില്‍നിന്ന് അരി മാറ്റുന്നതിനിടെ കാര്‍ഡ് അബദ്ധത്തില്‍ ചാക്കിനുള്ളില്‍ ഉള്‍പ്പെട്ടതാകാനാണ് സാധ്യത. 

കര്‍ണാടകയിലെ റേഷന്‍ കടകളില്‍നിന്ന് വ്യാപകമായി അരി സ്വകാര്യ വ്യവസായികള്‍ക്ക് മറിച്ചുവില്‍ക്കുന്നതിന്റെ തെളിവാണിത്. കര്‍ണാടകത്തിലെ റേഷനരി തിരിമറി നടത്തി കേരളത്തിലെ സ്വകാര്യ കടകളിലേക്കാണെത്തുന്നത്. 

പാവപ്പെട്ടവരുടെ കാര്‍ഡ് വിലയ്ക്കോ, പണയത്തിനോ വാങ്ങി റേഷനരി വാങ്ങി പുറത്ത് വില്‍ക്കുന്ന സംഘം കര്‍ണാടകത്തില്‍ വ്യാപകമാണെന്ന സംശയവുമുയരുന്നുണ്ട്. ഇങ്ങനെ വാങ്ങിയ അരി മൊത്തവില്‍പനക്ക് ചാക്കില്‍ നിറയ്ക്കുമ്പോള്‍ അറിയാതെ കാര്‍ഡും അകപ്പെട്ടതായിരിക്കാം. റേഷന്‍ കാര്‍ഡ് ലഭിച്ചതിനെപ്പറ്റി കര്‍ണാടക സിവില്‍ സപ്ലൈസ് വകുപ്പിനെ അറിയിച്ചപ്പോള്‍ കാര്‍ഡുടമകള്‍ കാര്‍ഡ് സ്വകാര്യ അരി വ്യവസായിക്ക് വിറ്റതാകാനാണ് സാധ്യതയെന്നായിരുന്നു മറുപടി. 

Keywords: Kasaragod, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.