Latest News

പാനൂര്‍ സ്‌ഫോടനം: സിപിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി

കണ്ണൂര്‍: [www.malabarflash.com] കഴിഞ്ഞ ദിവസം ഉണ്ടായ ബോംബ് സ്‌ഫോടനവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വിരുദ്ധ പ്രചാരവേലയ്ക്കായി സംഭവം ഉപയോഗിക്കുന്നുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിയുടെ അറിവോ സമ്മതമോ സംഭവത്തിന് പിന്നിലില്ല. കുറച്ചുനാളായി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്താണ് സ്‌ഫോടനമുണ്ടായത്. വിനോദന്‍ എന്ന സി.പി.എം പ്രവര്‍ത്തകനെ അടുത്തിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇവിടെവച്ച് ബോംബെറിഞ്ഞ് കൊന്നിരുന്നു. മറ്റൊരു സി.പി.എം പ്രവര്‍ത്തകനുനേരെയും വധശ്രമം നടന്നു. ഇതേത്തുടര്‍ന്ന് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലത്ത് സ്‌ഫോടനം നടന്നത് ദുരൂഹമാണ്. സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സംഭവത്തെക്കുറിച്ച് പഠിച്ച ശേഷമെ പ്രതികരിക്കാനാകൂവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ബോംബ് സ്‌ഫോടനം നടന്നത്. രണ്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കിളമ്പില്‍ ഷൈജു (32), വടക്കെകരാല്‍ സുബീഷ് (29) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ വടക്കെകരാല്‍ നിജീഷ് (23), പൊയിലൂര്‍ ചമതക്കാട്ടില്‍ രതീഷ് (25) എന്നിവരെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്ന് പോലീസ് പറഞ്ഞു. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നിന്‍പ്രദേശത്താണ് സ്‌ഫോടനം നടന്നത്.

Keywords: Kannur, Malabarflash, Malabarnews, Malayalam News

 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.