തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനിടെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചരണ വാഹനത്തിനു നേരെ കല്ലേറ്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ പടന്നയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ ചന്തേര പോലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിളറിപൂണ്ടവരാണ് അക്രമത്തിനുപിന്നുള്ളതെന്ന് യുവമോര്‍ച്ച ആരോപിച്ചു. ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം വിജയ്‌റൈ, എ.പി.ഹരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ധനഞ്ജയന്‍ മധൂര്‍, കിരണ്‍.ജെ.കുഡ്‌ലു എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment