വലംപിരിശംഖും മഹാലക്ഷ്മി വിളക്കും ഭാഗ്യസൂത്രങ്ങളും ഐശ്വര്യം വര്‍ധിപ്പിച്ചുവെന്ന തരത്തിലുള്ള പരസ്യത്തില്‍ അഭിനയിച്ച നടി ഊര്‍മിളാ ഉണ്ണിയെ വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്തുവന്നു. ഇത്തരം വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന ഊര്‍മിള ഉണ്ണിക്കെതിരേ കേസെടുക്കാന്‍ വകുപ്പില്ലേയെന്ന് ട്വിറ്ററിലൂടെ അവര്‍ ചോദിക്കുന്നു. പ്രമുഖ ചാനലുകളിലെല്ലാം ഊര്‍മിള ഉണ്ണിയുടെ പരസ്യം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
ടെലി മാര്‍ക്കറ്റിംഗിലൂടെ വസ്തുക്കള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന പരസ്യ സ്ലോട്ടുകളിലാണ് ഊര്‍മിള ഉണ്ണിയുടെ ഭാഗ്യസൂത്രങ്ങളുടെ പരസ്യവും പ്രദര്‍ശിപ്പിക്കുന്നത്. ഇതിനെതിരേയാണ് ശാരദക്കുട്ടി രംഗത്തുവന്നിരിക്കുന്നത്. അതിരൂക്ഷമായ ഭാഷയിലാണ് അവര്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
വലംപിരിശംഖും മഹാലക്ഷ്മി വിളക്കും ഭാഗ്യസൂത്രങ്ങളും തനിക്ക് കൊണ്ട് വന്ന മഹാഐശ്വര്യങ്ങളെ കുറിച്ച് യാതൊരു നാണവുമില്ലാതെ ആ ഊര്‍മിളാഉണ്ണി ചാനലുകളില്‍ അലയ്ക്കാന്‍ തുടങ്ങിയിട്ട് നാള് കുറെയായി. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ഒരു വകുപ്പുമില്ലേ? ഏതു വൃത്തികേടിനും ഒരതിര് വേണ്ടേ?” എന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Actress, Urmila Unni.
No comments:
Post a Comment