Latest News

ഷംസീന മരണത്തോടു മല്ലിടുമ്പോള്‍ ഗ്രീന്‍വുഡ്‌സിലെ വിദ്യാര്‍ത്ഥികള്‍ നടുറോഡില്‍ അഴിഞ്ഞാടുകയായിരുന്നു

ഉദുമ: സഹപാഠികളുടെ അപവാദ പ്രചരണത്തില്‍ മനംനെന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് മംഗലാപുരത്തെ ആശുപത്രിയില്‍ ഷംസീന മരണത്തോടു മല്ലിടുമ്പോള്‍ ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സെന്റോഫ് ആഘോഷ ലഹരിയില്‍ നടുറോഡില്‍ അഴിഞ്ഞാടുകയായിരുന്നു.

ഗ്രീന്‍വുഡ്‌സ് വുമന്‍സ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയും പാക്യാര ബദരിയ നഗറിലെ സെക്കീര്‍ നസീമ ദമ്പതികളുടെ മകള്‍ ഷംസീനയാണ് വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട മംഗലാപുരത്തെ എ.ജെ. ഹോസ്പിററലില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ഈ സമയത്ത് ഗ്രീന്‍വുഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ 40 ഓളം ബൈക്കുകളിലും ആഡംബര കാറുകളിലുമായി പാലക്കുന്ന് ആറാട്ടുകടവ് റോഡില്‍ ട്രാഫിക് നിയമങ്ങളെല്ലാം വലിച്ചെറിഞ്ഞ് അഴിഞ്ഞാടുകയായിരുന്നു.
ഷംസീനയുടെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ഗ്രീന്‍വുഡ്‌സിനെതിരെ ശക്തമായ പ്രതിഷേധം നില നില്‍ക്കുന്നതിനിടെയാണ് സമൂഹത്തെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ റോഡില്‍ അഴിഞ്ഞാടിയത്.
ഷംസീനയുടെ ജീവന് വേണ്ടി കഴിഞ്ഞ 10 ദിവസം കണ്ണീരുമായി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയില്‍ കഴിയുമ്പോണ് ഷംസീനയെ പ്രതികൂട്ടിലാക്കി ക്രൂശിക്കപ്പെട്ട വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ സെന്റോഫ് ആഘോഷത്തിനായി സര്‍വ്വ ഒരുക്കങ്ങളുമായി വെളളിയാഴ്ച സ്‌കൂളിലെത്തിയത്. എന്നാല്‍ ഷംസീനയുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുകയായിരുന്നു.  ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികളാണ് തെരുവില്‍ അഴിഞ്ഞാടിയത്. 

മററുളള വാഹനങ്ങള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ ഈ വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തി. ഇതിനിടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം ഇതു വഴി വന്നത്. സ്ഥാനാര്‍ത്ഥിയുടെ പ്രചരണവാഹനത്തെപോലും കടത്തിവിടാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ വിദ്യാര്‍ത്ഥികളുടെ ബൈക്കുകള്‍ തടഞ്ഞുവെയ്ക്കുകയും ബേക്കല്‍ പോലീസിന് കൈമാറുകയുമായിരുന്നു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

3 comments:

  1. inganeyulla vidhyalayangalil makkale cherkumbol rakshithakkal onnu koodi chinthikunnathu nallathau.

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.