Latest News

പന്തെടുക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ കിണറ്റില്‍ കുടുങ്ങി

ഉദുമ: കുട്ടികള്‍ കളിക്കുന്നതിനിടെ വീണ പന്തെടുക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ കിണറ്റില്‍ കുടുങ്ങി. കളനാട് കുനിയില്‍ ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടിലെ കിണറ്റില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയ കളനാട് വാഴ വളപ്പില്‍ ഹൗസില്‍ അജിത്ത് കുമാര്‍ (26), സഹോദരന്‍ പ്രഭാകരന്‍ (35) എന്നിവരാണ് കിണറ്റില്‍ കുടുങ്ങിയത്.

ഇവരെ പിന്നീട് കാസര്‍കോട്‌നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ പറമ്പില്‍ കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് പന്ത് 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇത് എടുക്കാന്‍ ആദ്യം ഇറങ്ങിയ അജിത്ത് കുമാര്‍ പന്തെടുത്ത് തരിച്ചുകയറുന്നതിനിടയില്‍ കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു.

അജിത്ത് കുമാറിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ സഹോദരന്‍ പ്രഭാകരനും കിണറ്റില്‍ നിന്നും തിരിച്ചുകയറാന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ഉടന്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് നെറ്റ് കെട്ടി താഴേക്കിറങ്ങി ഇരുവരേയും രക്ഷപ്പെടുത്തി. വീഴ്ചയില്‍ ചെറിയ പരിക്കേറ്റ അജിത്ത്കുമാറിനെയും പ്രഭാകരനേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kalanad, Well.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.