കൊയിലാണ്ടി: എച്ച്‌ഐവി ബാധിതനായ ഭര്‍തൃപിതാവ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. താമരശ്ശേരി ചമല്‍ സ്വദേശിനിയാണ് പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞ ആഗസ്റ്റ് 18നാണ് ഭര്‍ത്താവിന്റെ പിതാവ് കെട്ടിയിട്ട് പീഡിപ്പിച്ചതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
മെയ് 12നായിരുന്നു യുവതിയെ കൊയിലാണ്ടി ആനകുളം സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. ഓഗസ്ത് 18ന് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് യുവതിയെ മുറിയില്‍ കയറി കെട്ടിയിട്ടശേഷം ഭര്‍തൃപിതാവ് പീഡിപ്പിക്കുകയായിരുന്നെന്ന് പറയുന്നു.
പീഡനവിവരം ഭര്‍ത്താവിനോട് പറഞ്ഞപ്പോഴാണ് പിതാവിന് എച്ച്‌ഐവി ഉള്ളകാര്യം പറയുന്നത്. തുടര്‍ന്ന് 15 ദിവസത്തിനു ശേഷം കൊയിലാണ്ടിയിലെ സ്വകാര്യ ലാബില്‍ വച്ച് എച്ച്‌ഐവി പരിശോധന നടത്തുകയും യുവതിയെ താമരശ്ശേരിയിലെ വീട്ടില്‍ കൊണ്ടുവിടുകയുമായിരുന്നു. യുവതി പരാതി നല്‍കിയതോടെ പ്രതികളെല്ലാം ഒളിവിലാണ്. ഭര്‍ത്താവിനെതിരെ സ്ത്രീധന നിരോധന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് അന്വേഷിച്ചുവരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, HIV, Rape, Police, Case, Complaint.

No comments:
Post a Comment