ഉദുമ : കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ. സുരേന്ദ്രന്‍ വെള്ളാപള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തി. ബേക്കലില്‍ വെച്ചാണ് സുരേന്ദ്രനും വെള്ളാപള്ളിയും കൂടിക്കാഴ്ച നടത്തിയത്.
കാസര്‍കോട്ട് എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം ജില്ലാ സംഗമം ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി.യോഗം ബി.ജെ.പിക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുമെന്ന സൂചന പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ സുരേന്ദ്രനും വെള്ളാപള്ളിയും തമ്മിലുള്ള രഹസ്യചര്‍ച്ചയ്ക്ക് പ്രാധാന്യമുണ്ട്.
ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, എസ്.എന്‍.ഡി.പി. ഉദുമ യൂണിയന്‍ പ്രസിഡണ്ട് കെവീസ് ബാലകൃഷ്ണന്‍, സെക്രട്ടറി ജയാനന്ദന്‍ പാലക്കുന്ന് എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments:
Post a Comment