ആലപ്പുഴ: യുവതിയോടൊപ്പം നഗരത്തിലെ ലോഡ്ജില്‍ വ്യാഴാഴ്ച മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ നിലയില്‍. പത്തനംതിട്ട വടശേരിക്കര സ്വദേശിനിയായ യുവതിക്കൊപ്പം കല്ലുപാലത്തിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത മലപ്പുറം സ്വദേശിയായ ഇരുപത്തഞ്ചുകാരനെയാണ് മുറിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതി സൗത്ത് പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൊബൈല്‍ ഫോണിലൂടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് വടശേരിക്കര സ്വദേശിനി ഇരുപത്തിനാലുകാരിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി മാറുകയും രണ്ടുപേരും നാടുവിടുകയുമായിരുന്നു. വ്യാഴാഴ്ച നഗരത്തിലെത്തിയ ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തു. യുവതിക്ക് അപസ്മാര രോഗമുണ്ടായിരുന്നെങ്കിലും യുവാവിനിത് അറിയില്ലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ യുവതിക്ക് അപസ്മാര രോഗമുണ്ടാകുകയും തുടര്‍ന്ന് പെണ്‍കുട്ടി ബോധരഹിതയാകുകയും ചെയ്തു.
പെണ്‍കുട്ടി മരിച്ചു എന്ന ധാരണയില്‍ യുവാവ് മുറിയില്‍ ജീവനൊടുക്കുകയായിരുന്നു. കുറച്ചുസമയത്തിനുശേഷം ബോധം തിരികെ ലഭിച്ച പെണ്‍കുട്ടി യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ ലോഡ്ജ് അധികൃതര്‍ സൗത്ത് പോലീസിനെ അറിയിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Alappuzha, Suicide, Police, Custody

No comments:
Post a Comment