Latest News

പിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

കാസര്‍കോട്: വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു. നാട്ടുകാരും വില്ലേജ് ഓഫീസറും പിരിവെടുത്ത് ഇയാളെ പിന്നീട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ മൈലാട്ടിയിലെ സയ്യിദി (75) നെയാണ് മകന്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

ഞായറാഴ്ച ഉച്ചയോടെയാണ് ചട്ടഞ്ചാല്‍ തെക്കില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ സയ്യിദിനെ ഉപേക്ഷിച്ച് മകന്‍ പോയത്. അവശനിലയില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍കണ്ട സയ്യിദിന് നാട്ടുകാര്‍ ഭക്ഷണവും മറ്റും നല്‍കുകയായിരുന്നു. തിങ്കാഴ്ച രാവിലെ വില്ലേജ് ഓഫീസറും ജീവനക്കാരും എത്തിയശേഷമാണ് പാലിയേറ്റീവ് കെയര്‍ അധികൃതരെ വിവരം അറിയിച്ചത്. കന്നഡയിലാണ് ഇയാള്‍ സംസാരിക്കുന്നതെങ്കിലും മലയാളവും വശമുണ്ട്. മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും ഉണ്ടെന്നാണ് ഇയാളെ അറിയുന്ന സ്ത്രീ പറഞ്ഞത്.

വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയിനാച്ചി, ചെമനാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ നഴ്‌സ് ബിന്ദു, ജെ എച്ച് ഐമാരായ ബിജു, ഷിജു, പൊതു പ്രവര്‍ത്തകരായ അബൂബക്കര്‍ കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സയ്യിദിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ലയുടെ നിര്‍ദേശപ്രകാരമാണ് സയ്യിദിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയത്. പിതാവിനെ ഉപേക്ഷിച്ച മകനെതിരെ സബ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്നും സംരക്ഷണം നല്‍കാത്ത മകനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയിനാച്ചി അറിയിച്ചു.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Father, Villeage Office, General Hospital.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.