കാസര്‍കോട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് എം.എം. ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, M.M.Hassan, Kasargod.
പുരോഹിതന്മാരെ തീവ്രവാദികള്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ല. ചില പുരോഹിതന്മാര്‍ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നു എന്നാണ് താന്‍ പറഞ്ഞത്. ഇതാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കി നല്‍കിയത്.
കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം വരുന്നതോടെ യുഡിഎഫിലെ ഘടക കക്ഷികളുടെ പ്രതിഷേധം അവസാനിക്കുമെന്നും ഹസ്സന്‍ വ്യക്തമാക്കി. വ്യാഴാഴ്ച തന്നെ കരട് വിജ്ഞാപനത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം.
കസ്തൂരി രംഗന്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കെ.എം. മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് അവരുടെ പരാജയ ഭീതിക്ക് ഉദാഹരണമാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സ്വന്തം നിലയ്ക്ക് പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ യു.ഡി.എഫിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് പലതവണ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് കെ.എം. മാണിയാണെന്നും ഹസന്‍ വ്യക്തമാക്കി.
കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം വരുന്നതോടെ യുഡിഎഫിലെ ഘടക കക്ഷികളുടെ പ്രതിഷേധം അവസാനിക്കുമെന്നും ഹസ്സന്‍ വ്യക്തമാക്കി. വ്യാഴാഴ്ച തന്നെ കരട് വിജ്ഞാപനത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് ഒടുവില്‍ ലഭിച്ചിരിക്കുന്ന വിവരം.
കസ്തൂരി രംഗന്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ കെ.എം. മാണിയെ എല്‍.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് അവരുടെ പരാജയ ഭീതിക്ക് ഉദാഹരണമാണെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് സ്വന്തം നിലയ്ക്ക് പ്രഖ്യാപിക്കുന്ന കാര്യങ്ങള്‍ യു.ഡി.എഫിനെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ജോര്‍ജിനെ നിയന്ത്രിക്കണമെന്ന് പലതവണ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് കെ.എം. മാണിയാണെന്നും ഹസന്‍ വ്യക്തമാക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, M.M.Hassan, Kasargod.
No comments:
Post a Comment