പാലക്കാട്: നഗരത്തിലെ സ്വകാര്യ പിഎസ്സി കോച്ചിംഗ് സെന്റെറില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുയര്ന്നതിനെത്തുടര്ന്നു സ്ഥാപനമുടമക്കെതിരെ പോലീസ് കേസെടുത്തു.
അതേസമയം സ്ഥാപനത്തിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐക്കാര്‍ സ്ഥാപനം അടിച്ചുതകര്‍ത്തു. സുല്ത്താ ന്പേട്ട ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഫോക്കസ് കോച്ചിംഗ് സെന്ററില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സ്ഥാപനത്തില്‍ കോച്ചിംഗിനു വരുന്ന പെണ്‍കുട്ടികളെ സ്ഥാപനമുടമ പീഡിപ്പിക്കുന്നുവെന്നു കാണിച്ചു പൊതുപ്രവര്‍ത്തകര്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം.
രാത്രി കാലങ്ങളില്‍ അശ്ലീലച്ചുവയുള്ള ഫോണ്‍ സന്ദേശങ്ങളടക്കമുള്ള പീഡനങ്ങള്‍ കുട്ടികള്‍ക്കുനേരെ അരങ്ങേറുന്നുണ്ടെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ മാനക്കേടോര്‍ത്തു പരാതിപ്പെടാ ന് ആരും തയാറാകാത്തതിനെത്തുര്ന്നു പീഡനത്തിന്റെ സ്വഭാവം മാറുകയാണെന്നും പോലീസിനു നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
സ്റ്റേഷനില്‍ പരാതി ലഭിച്ചതി നെത്തുടര്‍ന്നു സ്ഥാപനമുടമയെ പോലീസ് ചോദ്യം ചെയ്തു.തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സജി കഴിഞ്ഞ നാലു വര്‍ഷമായി ഈ സ്ഥാപനം നടത്തിവരികയാണ്. സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം സര്‍വീസില്‍നിന്നും അവധിയെടുത്താണു കോച്ചിംഗ് സെന്റര്‍ നടത്തുന്നത്.
വ്യക്തമായ പരാതികളില്ലാത്തതിനാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. പൊതു താത്പര്യ ഹരജിയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി സൈബര്‍ സെല്ലിന്റ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, PAC Coaching Centre, Rape, Police, Case.

No comments:
Post a Comment