Latest News

റഷ്യ ഉക്രൈന്‍ യുദ്ധം: ചാനല്‍ അവതാരക വാര്‍ത്താ അവതരണത്തിനിടെ രാജി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: റഷ്യ ഉക്രൈന്‍ യുദ്ധ ഭീതിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ വെള്ള പൂശുകയാണെന്ന് ആരോപിച്ച് ചാനല്‍ അവതാരക വാര്‍ത്താ അവതരണത്തിനിടെ രാജി പ്രഖ്യാപിച്ച് വ്യത്യസ്തയായി.

റഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യ ടുഡെ എന്ന ചാനലിന്റെ അവതാകര ലിസ് വാഹ് ആണ് രാജി പ്രഖ്യാപിച്ചത്. ഉക്രൈന്‍ പ്രശ്‌നത്തില്‍ റഷ്യ അനാവശ്യമായി ഇടപെടുകയാണെന്നും അതിനെ ചാനല്‍ വെള്ളപൂശുകയാണെന്നും രാജിപ്രഖ്യാപനത്തിനിടെ ലിസ് പറഞ്ഞു.

ഹംഗേറിയന്‍ വിപ്ലവത്തിന്റെ കാലത്ത് സോവിയറ്റ് സേനയുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അഭയാര്‍ത്ഥികളായി അമേരിക്കയില്‍ കുടിയേറിയവരുടെ പേരക്കുട്ടിയാണ് ലിസ്. യുഎസില്‍ വളരാനായതില്‍ ഭാഗ്യവതിയാണെന്നും അമേരിക്കക്കാരിയെന്ന നിലയില്‍ അഭിമാനിക്കുന്നതായും ലിസ് പറഞ്ഞു.

നൂറിലധികം രാജ്യങ്ങളില്‍ വാര്‍ത്തയെത്തിക്കുന്ന ടിവി ശ്യംഖല കൂടിയാണ് റഷ്യ ടുഡെ. റഷ്യയുടെ യുക്രൈന്‍ ഇടപെടലിനെതിരെ റഷ്യ ടുഡെയിലെ തന്നെ മറ്റൊരു അവതാരകയായ അബി മാര്‍ട്ടിന്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച വാര്‍ത്തകള്‍ക്കിടെ വ്യക്തിപരമായ നിലപാട് വ്യക്തമാക്കിയത് വിവാദമായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Chanel, News, America.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.