Latest News

ആശങ്ക നീങ്ങി,ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

ഇടുക്കി: മണിക്കൂറുകള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവില്‍ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ സ്വീകരിച്ചു. പിഴവ് ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്.

സൂക്ഷ്മപരിശോധനയ്ക്കായി നാമനിര്‍ദ്ദേശ പത്രിക പരിശോധിക്കുന്നതിനിടെയാണ് പിഴവ് ശ്രദ്ധയില്‍ പെട്ടത്. ഡീനിനെ കൂടാതെ മറ്റു അഞ്ചു സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലും പിഴവുകള്‍ കണ്ടെത്തി. തുടര്‍ന്ന് സൂക്ഷ്മപരിശോധന പൂര്‍ത്തിയാകുന്നതിന് മുന്പ് പത്രികയിലെ പിഴവ് പരിഹരിക്കാന്‍ കളക്ടര്‍ സ്ഥാനാര്‍ത്ഥികളോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

സാധാരണ പ്രധാന സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ ഡമ്മികളും പത്രിക നല്‍കാറുണ്ട്. എന്നാല്‍, ഡീനിന് ഡമ്മിയുണ്ടായിരുന്നില്ല. ഡീനിന്റെ പത്രികയില്‍ പിഴവ് കണ്ടെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം ആശങ്കാകുലരാവുകയും ചെയ്തു. ഇടുക്കിയില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് ഡമ്മിയെ നിറുത്താത്തത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പത്രികയിലെ പിഴവ് ഗുരുതരമല്ലെന്ന് കണ്ടെത്തിയതോടെ കോണ്‍ഗ്രസിന് ആശ്വാസമായി.

അതേസമയം കളക്ടറുടെ നടപടി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച പരാതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ഡീനിന്റെ പത്രിക പിന്നീട് സ്വീകരിച്ചത് നിയമവിരുദ്ധ നടപടിയാണെന്നും എല്‍.ഡി.എഫ് ആരോപിച്ചു. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡ്വൈസര്‍ ജോയ്‌സ് ജോര്‍ജാണ് ഇടുക്കിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Deen Kuriakose, Election.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.