കൊച്ചി: ഡ്യൂട്ടിയടച്ച് വിദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നവര്‍ വരുമാന സ്രോതസ് വിശദീകരിക്കണമെന്നു സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്‌റ്റംസിന്റെ നിര്‍ദേശം. വിദേശത്തുനിന്ന് ഡ്യൂട്ടിയടച്ച് ഒരു കിലോഗ്രാംവരെ സ്വര്‍ണം കൊണ്ടുവരാമെങ്കിലും ഇതുവരെ ഡ്യൂട്ടി അടച്ചോ എന്നുമാത്രമേ കസ്‌റ്റംസ് നോക്കിയിരുന്നുള്ളു. കഴിഞ്ഞാഴ്‌ചയാണ് പുതിയ സര്‍ക്കുലര്‍ (06/2014) പുറത്തിറങ്ങിയത്.
വരുമാനവിവരം ശരിയായി വിശദീകരിക്കാന്‍ കഴിയാത്തവരുടെ സ്വര്‍ണം കരിപ്പൂരിലും തിരുവനന്തപുരത്തും തടഞ്ഞു വച്ചിരിക്കുകയാണ്. സമയപരിധിക്കകം വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ സ്വര്‍ണം തിരികെ അയക്കുമെന്നു കസ്‌റ്റംസ് അധികൃതര്‍ പറഞ്ഞു. ആറു മാസത്തില്‍ കുറയാതെ വിദേശത്തുതാമസിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള ആര്‍ക്കും 10 ശതമാനം ഡ്യൂട്ടിയടച്ച് ഒരു കിലോവരെ സ്വര്‍ണം കൊണ്ടുവരാം. ഇതിന്റെ മറവില്‍ കള്ളക്കടത്തുകാര്‍ സാധാരണ യാത്രക്കാരെയും കാരിയര്‍മാരാക്കി സ്വര്‍ണം ഡ്യുട്ടി അടച്ച് കൊണ്ടുവരികയാണ് പതിവ്. മിക്ക ദിവസവും ബിസ്‌ക്കറ്റായും ആഭരണമായും കിലോക്കണക്കിന് സ്വര്‍ണം പിടികൂടാറുണ്ട്. ഇതു തടയാനാണു കസ്‌റ്റംസിന്റെ നീക്കം.
ഇനിമുതല്‍ സ്വര്‍ണം വാങ്ങിയത്, വിദേശ കറന്‍സിയില്‍ ഡ്യുട്ടി അടച്ചത്, യാത്രാടിക്കറ്റ് ബുക്ക് ചെയ്‌തതു തുടങ്ങിയ വിശദാംശങ്ങളുംരേഖപ്പെടുത്തണമെന്നാണ് കസ്‌റ്റംസ് കമ്മിഷണര്‍മാര്‍ക്കും കസ്‌റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ക്കുമുള്ള നിര്‍ദേശം. കസ്‌റ്റംസിന്റെ ബാഗേജ് രസീതില്‍ സ്വര്‍ണക്കട്ടിയുടെ സീരിയല്‍ നമ്പര്‍ രേഖപ്പെടുത്തണം. ആഭരണമായോ മറ്റെതെങ്കിലും രൂപത്തിലോ ആണെങ്കില്‍ വാങ്ങിയതിന്റെ രേഖയും രസീതില്‍ ചേര്‍ക്കണം.
ഗള്‍ഫില്‍നിന്നു സ്വര്‍ണം ഇറക്കുമതി ചെയ്ാന്‍ യപാകിസ്‌താനില്‍ അച്ചടിച്ച കളളനോട്ട് ഉപയോഗിച്ചതായി കസ്‌റ്റംസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണം കരിയര്‍മാര്‍ വഴിയാണ് കടത്തുന്നത്. നെടുമ്പാശേരി, കരിപ്പൂര്‍, തിരുവനന്തപുരം, ചെന്നൈ, മുംബൈ വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ മുഖ്യമായും സ്വര്‍ണമെത്തുന്നത്. ഇതിന് ചില കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ സഹായം ലഭിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണകള്ളകടത്ത് ഒരുമാസം 3000 കിലോവരെ ഉയര്‍ന്നിട്ടുണ്ടെന്ന് ധനമന്ത്രി പി. ചിദംബരം തന്നെ ജനുവരിയില്‍ വെളിപ്പെടുത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment