Latest News

ആര്‍ എം പിക്ക് ഏഴു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി; കാസര്‍കോട്ട് കെ.കെ. അശോകന്‍

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധം പ്രചാരണായുധമായി പ്രഖ്യാപിച്ച് ആര്‍.എം.പി. സംസ്ഥാനത്തെ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കും. വടകരയില്‍ ആര്‍.എം.പി.യുടെ സംസ്ഥാന സെക്രേട്ടറിയറ്റംഗവും ടി.പി. വധക്കേസ്സിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടറുമായ അഡ്വ. പി കുമാരന്‍കുട്ടിയാണ് സ്ഥാനാര്‍ഥി.

കാസര്‍കോട്ട് സംസ്ഥാനകമ്മിറ്റിയംഗം കെ.കെ. അശോകന്‍, കണ്ണൂരില്‍ ജില്ലാ സെക്രട്ടറി പി.പി. മോഹനന്‍, കോഴിക്കോട്ട് സി.പി. എമ്മിന്റെ മുന്‍ കൗണ്‍സിലാറായിരുന്ന എന്‍.പി. പ്രതാപ് കുമാര്‍, ആലത്തൂരില്‍ എം.വി. ആല്‍ബിന്‍, തൃശ്ശൂരില്‍ സംസ്ഥാന പ്രസിഡന്റ് ടി.എല്‍. സന്തോഷ്, ആറ്റിങ്ങലില്‍ എസ്. സുശീലന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

പൊന്നാനി, പാലക്കാട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെയാണ് ഞായറാഴ്ച തീരുമാനിക്കുക. മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ സ്വതന്ത്രരെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്.

ഇടതുപക്ഷ ഐക്യമുന്നണിയുടെ ബാനറിലാണ് ആര്‍.എം.പി. മത്സരിക്കുക. ആര്‍.എം.പി., എസ്.യു.സി.ഐ., എന്‍.സി.പി.ഐ. എന്നീ കക്ഷികളാണ് ഇടതുപക്ഷ ഐക്യമുന്നണിയിലുള്ളത്.

ടി.പി. വധേക്കസ് പ്രചാരണത്തിന്റെ മുഖ്യ ആയുധമായി ഉപയോഗിക്കുമെന്ന് സംസ്ഥാനസെക്രട്ടറി എന്‍. വേണു പത്രസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ഇക്കുറി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താനായിട്ടില്ല. കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകളുടെ വികലമായ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് ഭാരവാഹികള്‍ പറഞ്ഞു . ടി.എല്‍. സന്തോഷ്, കെ.കെ. രമ, കെ.എസ്. ഹരിഹരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.