Latest News

KSRTC ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു; ഡിപ്പോ അടിച്ച് തകര്‍ത്തു, ജീവനക്കാര്‍ പണിമുടക്കും

കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കറന്തക്കാട്ട് ബി.എം.എസ് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്.

സംഭവത്തില്‍ പ്രകോപിതരായ ഒരുസംഘം ആളുകള്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അടിച്ച് തകര്‍ത്തു. നെല്ലിക്കുന്ന് കടപ്പുറത്തെ ചന്ദ്രന്റെ മകന്‍ രജനീഷ് (24) ആണ് മരിച്ചത്. സുഹൃത്തും നെല്ലിക്കുന്നിലെ സുരേഷിന്റെ മകനുമായ സുജിത്തി (24)നാണ് പരിക്കേറ്റത്. 

കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെഎല്‍ 15 9994 നമ്പര്‍ ബസാണ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചത്.
രജനീഷ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അപകട മരണത്തില്‍ പ്രകോപിതരായ ഒരു സംഘം ആളുകള്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തി ബസുകളും, ഓഫീസും അടിച്ച് തകര്‍ക്കുകയായിരുന്നു. അഞ്ച് ബസുകളുടെ ഗ്ലാസുകള്‍ തകര്‍ത്തു. ഓഫീസിലെ ഇരിപ്പിടങ്ങളും ജനല്‍ ഗ്ലാസുകളും നശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടാന്‍ ലാത്തി വീശി. അക്രമികളില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും നെല്ലിക്കുന്ന് കടപ്പുറത്ത് നിന്നുള്ള നൂറ് കണക്കിന് ജനങ്ങള്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെ ഇവരെ വിട്ടയക്കുകയായിരുന്നു.

ആര്‍.എ.കെ 580, കെ.എ 19 എഫ് 3272, കെ.എ 19 എഫ് 3212, കെ.എല്‍ 15 8583, കെ.എല്‍ 15 7780 നമ്പര്‍ ബസുകളുടെ ഗ്ലാസുകളാണ് തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ച് ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വീസ് തല്‍ക്കാലം നിര്‍ത്തിവെച്ചു.
കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ അക്രമം കാട്ടിയവരെ അറസ്റ്റുചെയ്തില്ലെന്നും പിടികൂടിയവരെ പോലീസ് വിട്ടയച്ചുവെന്നുമാരോപിച്ച് തിങ്കളാഴ്ച ഉച്ചവരെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.